Asianet News MalayalamAsianet News Malayalam

വാഹനത്തിനു മുകളില്‍ കറന്‍റ് കമ്പി വീണാല്‍ ചെയ്യേണ്ടതും അരുതാത്തതും!

ഇലക്ട്രിക്ക് ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? ഇതാ വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

What we do if electric lines falls on your vehicles
Author
Trivandrum, First Published Aug 4, 2022, 11:57 PM IST

ഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലെ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റുമൊക്കെയാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ റോഡിലൂടെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിർത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലർക്കും വലിയ പിടിയുണ്ടാകില്ല. ഇലക്ട്രിക്ക് ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? ഇതാ വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത്
ടയർ റബറായതിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് കൂടുതൽ സുരക്ഷിതം
തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക
വൈദ്യുതി ലൈനുകളിൽ സ്പർശിക്കാതെ വാഹനത്തിൽ നിന്ന് ചാടാൻ ശ്രമിക്കുക
സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക
വിജനമായ സ്ഥലത്താണ് അപകടമെങ്കിൽ മൊബൈൽ ഫോൺ വഴി ഫയർ ഫോഴ്സിന്റെ സഹായം തേടുക
അടിയന്തര സഹായത്തിന് ചിലപ്പോൾ പൊലീസാകാം ആദ്യമെത്തുക അതിനാല്‍ 100 ൽ വിളിച്ച് പൊലീസിനെയും വിവരം അറിയിക്കുക
ഇറങ്ങേണ്ട സാഹചര്യത്തിൽ കാൽ ഭൂമിയിൽ സ്പർശിക്കുമ്പോൾ വാഹനത്തിന്റെ ബോഡിയുമായി ബന്ധമുണ്ടാകരുത്
വാഹനത്തിന്റെ മറ്റു മെറ്റൽ ഘടകങ്ങൾ റോഡുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക
വെള്ളമോ നനവോ ഇല്ലാത്ത സ്ഥലമാണോ പുറത്തെന്നും ഉറപ്പുവരുത്തണം
രണ്ടു കാലും ഒരേ സമയത്ത് നിലത്ത് കുത്തുക
വാഹനത്തിനുള്ളിൽ തുടരുകയാണെങ്കിൽ, മെറ്റൽ ഘടകങ്ങളിൽ സ്പർശിക്കാതിരിക്കുക
ഇറങ്ങി കഴിഞ്ഞാൽ കുറഞ്ഞത് 50 മീറ്റർ അകലം പാലിക്കുക
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം മാത്രം വാഹനത്തിന്‍റെ അടുത്തേക്ക് പോകുക
നനഞ്ഞ റോഡിലെ ഡ്രൈവിംഗ്, ഇതാ അറിയേണ്ടതെല്ലാം

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഴയാണ് സംസ്ഥാനത്തിന്‍റെ പല ഭാഗത്തും പെയ്യുന്നത്. വീണ്ടും മഴ പെയ്യുമെന്ന് ജാഗ്രതാ മുന്നറിയിപ്പുകളും ഉണ്ട്. എങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി വാഹനവുമായി റോഡിലേക്ക് ഇറങ്ങുന്നവരും കുറവല്ല. മഴ പെയ്‍ത് നനഞ്ഞു കിടക്കുന്ന റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നിങ്ങളെ തേടിയെത്തുക. ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. 

മഴക്കാലത്ത് പരമാവധി ഇരു കൈകളും ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക
വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം
 മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക
വളവുകളി‍ല്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക
നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക
വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക
ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക
ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം
നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം
ഇനി മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം
ഒന്ന്..
സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. 

രണ്ട്..
മഴയത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോ​ഗിക്കണം. സാധിക്കുമെങ്കിൽ മഞ്ഞ,ഓറഞ്ച് അല്ലെങ്കിൽ വ്യത്യാസ്ഥനിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോ​ഗിക്കുക.

മൂന്ന്..
മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഒാടിക്കുമ്പോൾ  പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. അത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് ടൂവീലറിൽ എപ്പോഴും ഒരു നല്ല പ്ലാസ്റ്റിക് കവര്‍ കരുതുക. മഴയത്ത് ഫോണും പേഴ്സുമൊക്കെ അതിലിട്ട് പോക്കറ്റില്‍ സൂക്ഷിക്കാനാവും.

നാല്..
നനഞ്ഞ പ്രതലത്തില്‍ ടൂവീലര്‍ സഡന്‍ ബ്രേക്ക് ചെയ്താല്‍ ടയര്‍ സ്കിഡ് ചെയ്ത് മറിയുമെന്ന് അറിയാമല്ലോ. അതുകൊണ്ടു തന്നെ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാന്‍ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളില്‍ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകള്‍ തിരിയുമ്പോള്‍ വേഗം നന്നേ കുറയ്ച്ച് വേണം തിരിയാൻ.

അഞ്ച്..
മഴയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് കാൽനടയാത്രക്കാരെയാണ്. മഴയത്ത് കാല്‍ നടക്കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ റോഡിന്റെ ഇരുവശവും കൂടുതല്‍ ശ്രദ്ധിക്കുക.

ആറ്..
മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ മറ്റു യാത്രക്കാരുടെ സുരക്ഷയെപ്പറ്റിയും കരുതലുണ്ടാകണം. ബ്രൈറ്റ് മോഡിലെ പ്രകാശം മഴത്തുള്ളികളാല്‍ പ്രതിഫലിച്ച് എതിരെ വരുന്നവരുടെ കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാക്കും. അതിനാല്‍ കഴിവതും ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക. വലിയ വളവുകളെ സമീപിക്കുമ്പോഴും കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കാന്‍ ബ്രൈറ്റ് മോഡ് ഉപയോഗിക്കുക.

ഏഴ്..
ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാറ്റൊരു കാര്യമാണ് വേ​ഗത.റോഡിൽ ധാരാളം കുഴികളുണ്ട്.അത് കൊണ്ട് തന്നെ വേ​ഗത കുറച്ച് വേണം പോകാൻ. വലിയ കുഴികളോ മൂടിയില്ലാത്ത മാന്‍ഹോളോ ഓടയോ ഒക്കെ വെള്ളത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. റോഡിലുള്ള മാര്‍ക്കിങ്ങുകള്‍ , മാന്‍ഹോള്‍ മൂടി, റെയില്‍ പാളം എന്നിവ മഴയത്ത് തെന്നലുള്ളതാകും. അവയ്ക്ക് മുകളിലൂടെ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

എട്ട്..
ടൂവീലർ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചെരിപ്പ് തന്നെയാണ്. ബാക്ക് സ്ട്രാപ്പുള്ള ചെരിപ്പ് ഇടുന്നതാണ് ഉത്തമം. ചെളിയിലെ മണലിലോ റബര്‍ ചെരിപ്പ് തെന്നാന്‍ ഇടയുണ്ട്. അതുമൂലം റൈഡറുടെ ബാലന്‍സ് തെറ്റി വണ്ടി മറിയാൻ സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios