Asianet News MalayalamAsianet News Malayalam

ട്രാഫിക് സിഗ്നലുകളില്‍ കാര്‍ ന്യൂട്രലില്‍ ഇട്ടാല്‍ സംഭവിക്കുന്നത്....

ട്രാഫിക് സിഗ്നലുകളില്‍ കാര്‍ നിര്‍ത്തുമ്പോള്‍ ഏതു ഗിയറില്‍ നിര്‍ത്തണമെന്നത് പലരുടെയും സംശയമാവും. 

Which Gear Use In Traffic Signals?
Author
Trivandrum, First Published Mar 18, 2020, 3:00 PM IST

ട്രാഫിക് സിഗ്നലുകളില്‍ കാര്‍ നിര്‍ത്തുമ്പോള്‍ ഏതു ഗിയറില്‍ നിര്‍ത്തണമെന്നത് പലരുടെയും സംശയമാവും. ഫസ്റ്റ് ഗിയറോ അതോ ന്യൂട്രലാണോ ഉപയോഗിക്കേണ്ടത് എന്നത് എന്ന സംശയം പലര്‍ക്കും ഉണ്ടാകും. ഗിയറില്‍ നിര്‍ത്തിയിടുന്നത് ക്ലച്ചിനെയും ബ്രേക്കിനെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും ഇതുമൂലം ഇന്ധനക്ഷമത കുറയുമെന്നും ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ന്യൂട്രലിലിട്ട ശേഷം നിമിഷങ്ങള്‍ക്കകം വീണ്ടും ഗിയറിലേക്ക് മാറ്റുന്നത് ട്രാന്‍സ്മിഷന് തകരാറിനിടയാക്കുമെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഇതില്‍ ഏതാണ് ശരി?

ട്രാഫിക് സിഗ്നലില്‍ ന്യൂട്രലിലിടുന്നതാണ് ശരിയെന്നും ഗിയറില്‍ തുടരുന്ന ശീലമാണ് തെറ്റെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ത്രോഔട്ട് ബെയറിംഗിന്റെയും അഥവാ റിലീസ് ബെയറിംഗിന്‍റെയും ക്ലച്ച് ഡിസ്‌ക്കിന്റെയും നാശത്തിന് ഗിയറില്‍ തുടരുന്നത് കാരണമാകും. അതിനാല്‍ ട്രാഫിക് സിഗ്നലുകളില്‍ കാര്‍ ന്യൂട്രലില്‍ നിര്‍ത്തുകയാണ് ഉചിതം.

ഓട്ടോമാറ്റിക്ക് കാറുകളിലും ഇതേരീതി പിന്തുടരുകയാണ് നല്ലത്. സിഗ്നല്‍ കാത്തുകിടക്കുമ്പോള്‍ ഓട്ടോമാറ്റിക് കാറിനെ ഡ്രൈവ് മോഡില്‍ നിന്നും ന്യൂട്രല്‍ മോഡിലേക്ക് മാറ്റുക. ഒപ്പം ബ്രേക്കില്‍ നിന്നും അനവസരത്തില്‍ കാല്‍ എടുക്കാതിരിക്കുക.

Courtesy:

Quora dot com

Automotive Websites

Follow Us:
Download App:
  • android
  • ios