Asianet News MalayalamAsianet News Malayalam

ഡ്രൈവർ സീറ്റിൽ പുടിൻ, സഹയാത്രികനായി മോദി! ആ കുഞ്ഞൻ കാർ ഏത്? ഉത്തരം തേടി വാഹനലോകം!

പുടിന്‍റെ വസതിയായ നോവോ ഒഗോറിയോവോയിൽ മോദിയുമായി പുടിൻ സഞ്ചരിച്ച വാഹനമാണ് ഇപ്പോൾ വാഹനലോകത്തെ സംസാരവിഷയം. ഗോൾഫ് കാർട്ടിനോട് സാമ്യമുള്ളതും എന്നാൽ വീതിയേറിയ ടയറുകളും ബൾക്കിയർ ഫ്രെയിമും ഉള്ള ഒരു ഇലക്ട്രിക് കാറിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡൻ്റ് പുടിനും സവാരി ചെയ്യുന്നതാ വീഡിയോ ദൃശ്യങ്ങൾ വൈറലാണ്.

Which is the small electric car used Russian President Vladimir Putin drives with PM Modi
Author
First Published Jul 9, 2024, 9:38 PM IST

ണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ എത്തിയിരിക്കുകയാണ്. മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി. മോദിക്ക് ഗംഭീര വരവേൽപ്പാണ് പുടിനും റഷ്യയും ഒരുക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. 

വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രിയെ വീട്ടിലേക്ക് ക്ഷണിച്ചു. ഇതിനിടയിൽ പുടിൻ നരേന്ദ്ര മോദിയെ തന്‍റെ ഇലക്ട്രിക് കാറിൽ കയറ്റി രാഷ്ട്രപതി ഭവനിൽ പര്യടനം നടത്തി. രണ്ട് മുതിർന്ന നേതാക്കളും രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഇൻ്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.  

പുടിന്‍റെ വസതിയായ നോവോ ഒഗോറിയോവോയിൽ മോദിയുമായി പുടിൻ സഞ്ചരിച്ച വാഹനമാണ് ഇപ്പോൾ വാഹനലോകത്തെ സംസാരവിഷയം. ഗോൾഫ് കാർട്ടിനോട് സാമ്യമുള്ളതും എന്നാൽ വീതിയേറിയ ടയറുകളും ബൾക്കിയർ ഫ്രെയിമും ഉള്ള ഒരു ഇലക്ട്രിക് കാറിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡൻ്റ് പുടിനും സവാരി ചെയ്യുന്നതാ വീഡിയോ ദൃശ്യങ്ങൾ വൈറലാണ്.  നാല് സീറ്റുകളുള്ള ഇലക്ട്രിക് കാർട്ടിൽ രണ്ട് മുൻവശത്തുള്ള സീറ്റുകളും രണ്ട് ബക്കറ്റ് സീറ്റുകളും പിന്നിലേക്ക് അഭിമുഖീകരിക്കുന്നു.

ഗോൾഫ് കാർട്ട് അഥവാ ഗോൾഫ് ബഗ്ഗി എന്നും ഗോൾഫ് കാർ എന്നുമൊക്കെ അറിയപ്പെടുന്ന ഈ ചെറു കാർ ഒരു ചെറിയ മോട്ടറൈസ്ഡ് വാഹനമാണ്. എന്നാൽ പുടിൻ മോഡിയുമായി കറങ്ങിയ ഈ ഇലക്ട്രിക് കാർ ഏത് മോഡലാണെന്നോ ഏത് കമ്പനിയുടേത് ആണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ഇരു ലോക നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിസ്ഥതി സൌഹാർദ്ദമായ ക്ലീൻ മൊബിലിറ്റി സൊല്യൂഷനുകൾക്ക് ഊന്നൽ നൽകാൻ ഈ ഇലക്ട്രിക്ക് വാഹനത്തിന് കഴിയും. 

അതേസമയം ഇരുവരുടെയും വാഹന സഞ്ചാരത്തെ ഇന്ത്യയിലെയും റഷ്യയിലെയും വാഹനലോകം ശ്രദ്ധാപൂർവ്വമാണ് വീക്ഷിക്കുന്നത്. കാരണം, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ്. എന്നാൽ റഷ്യ-ഉക്രെയിൻ യുദ്ധത്തിന് ശേഷം നിരവധി ബഹുരാഷ്ട്ര ബ്രാൻഡുകൾ രാജ്യം വിട്ടപ്പോൾ റഷ്യൻ വാഹന വ്യവസായത്തിന് തിരിച്ചടിയേറ്റിരുന്നു. പക്ഷേ 2024-ൽ 46.5 മില്യൺ യുഎസ് ഡോളറിൻ്റെ വരുമാനത്തിൽ എത്തുമെന്ന പ്രതീക്ഷയോടെ റഷ്യൻ വിപണിയിൽ പ്രാദേശിക, ചൈനീസ് ബ്രാൻഡുകൾ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ പുടിന്‍റെയും മോഡിയുടെയും കൂടിക്കാഴ്ചയിൽ വാഹനലോകത്ത് എന്തെങ്കിലും അനക്കം സംഭവിക്കുമോ എന്ന് കണ്ടറിയണം. 

71 കാരനായ വ്‌ളാഡിമിർ പുടിന് ഡ്രൈവിംഗ് വളരെ ഇഷ്‍ടമാണ്. മറ്റു പല രാഷ്ട്ര നേതാക്കളെയും രാഷ്‍ട്രീയക്കാരെയും കൂട്ടി കാറിൽ പലതവണ അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്.  അടുത്തിടെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും റഷ്യ സന്ദർശിച്ചപ്പോഴും പുടിൻ തൻ്റെ ഔദ്യോഗിക കാറിൽ കിമ്മിനൊത്ത് സഞ്ചരിച്ചിരുന്നു. പുടിൻ കാർ ഓടിക്കുമ്പോൾ കിം ജോങ് ഉൻ കോ-ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന വീഡിയോ വൈറലായിരുന്നു. മാത്രമല്ല, കിം ജോങ്ങിന് പുടിൻ റഷ്യൻ ആഡംബര കാറായ ഔറസ് സമ്മാനിച്ചിരുന്നു. ഇതൊരു പൂർണ്ണ വലിപ്പമുള്ള ആഡംബര സെഡാൻ കാറാണ്. പുടിനും ഇത് ഉപയോഗിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios