Asianet News MalayalamAsianet News Malayalam

മഹീന്ദ്ര എക്‌സ്‌യുവി 700 കമ്പനി വെബ്‌സൈറ്റില്‍

മഹീന്ദ്ര എക്‌സ്‌യുവി 700 എസ്‌യുവി മഹീന്ദ്രയുടെ ഇന്ത്യാ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്‍തതായി റിപ്പോർട്ട് ചെയ്യുന്നു

XUV700 Added To The Mahindra Official Website
Author
Mumbai, First Published Apr 29, 2021, 2:12 PM IST

ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര അടുത്തിടെയാണ്​ തങ്ങളുടെ പുതിയ മൂന്നുനിര വാഹനമായ എക്​സ്​യുവി 700നെ പ്രഖ്യാപിച്ചത്​. നിലവിലെ മഹീന്ദ്ര എക്‌സ്‌യുവി 500 വിരാജിക്കുന്ന അതേ സെഗ്‌മെന്റിലേക്കാണ് പുതിയ മോഡല്‍ കടന്നുവരുന്നത്. 

മഹീന്ദ്ര എക്‌സ്‌യുവി 700 എസ്‌യുവി കമ്പനിയുടെ ഇന്ത്യാ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്‍തതായി കാര്‍ ആൻഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെയാണ് മഹീന്ദ്ര എക്‌സ്‌യുവി 500 സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് പകരം എക്‌സ്‌യുവി 700 അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചത്. മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് എക്‌സ്‌യുവി 700. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. 

എക്സ്‍യുവി 700 ധാരളാം ഫീച്ചറുകളുമായിട്ടാണ്​ പുറത്തിറങ്ങുക.  2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വാഹനത്തെ അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് നിലവില്‍ ഡബ്ല്യു601 എന്ന് കോഡ്‌നാമം നല്‍കിയിരിക്കുന്ന പ്രോജക്റ്റ്. 

ലോകോത്തര നിലവാരമുള്ള വാഹനമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. മഹീന്ദ്രയുടെ പുതിയ ഗ്ലോബൽ എസ്‍യുവി പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 നിർമിക്കുക. സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നിരവധി ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകും എന്നാണ് മഹീന്ദ്ര പറയുന്നത്. സെഗ്‌മെന്റിൽ ആദ്യമായി അ‍ഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി വാഹനം നിരത്തിലെത്തും. കൂടാതെ പനോരമിക് സൺറൂഫ്, വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുമുണ്ടാകും. 

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര എക്‌സ്‌യുവി 700 അവതരിപ്പിച്ചേക്കും. ഥാറിൽ ഉപയോഗിക്കുന്ന 2.2 ലീറ്റർ ഡീസൽ, 2 ലീറ്റർ ടർബൊ പെട്രോൾ എന്നീ എൻജിനുകളുടെ കരുത്തു കൂടിയ വകഭേദമായിരിക്കും വാഹനത്തിൽ ഉണ്ടാകുക. ഡീസൽ, പെട്രോൾ എൻജിനുകളും ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനും ഉണ്ടാകും. ഏറ്റവും ഉയർന്ന മോഡലുകൾക്ക് ഓൾ വീൽ ഡ്രൈവും ലഭ്യമായിരിക്കും.  നിലവിലെ മഹീന്ദ്ര എക്‌സ്‌യുവി 500 വിരാജിക്കുന്ന അതേ സെഗ്‌മെന്റിലേക്ക് പുതിയ മോഡല്‍ കടന്നുവരും. മഹീന്ദ്ര ഡബ്ല്യു601 പരീക്ഷണ ഓട്ടം നടത്തുന്നത് ഇതിനകം പലപ്പോഴായി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ പുണെയ്ക്കു സമീപം ചാകണ്‍ പ്ലാന്റില്‍ ആയിരിക്കും നിര്‍മ്മാണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios