ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ  യമഹ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തി 34 വര്‍ഷം തികയുന്നു. കമ്പനി ഇതുവരെ ഇന്ത്യന്‍ നിരത്തുകളിലെത്തിച്ചത് ഒരു കോടി ഇരുചക്രവാഹനങ്ങളെന്നാണ് കണക്കുകള്‍. ചെന്നൈ പ്ലാന്റില്‍ പ്രത്യേകമായി നടന്ന ചടങ്ങില്‍ യമഹ fzs-fiv30 മോഡല്‍ പുറത്തിറക്കിക്കൊണ്ടായിരുന്നു ഒരു കോടി വാഹന മാര്‍ക്കറ്റ് കമ്പനി പുറത്തുവിട്ടത് . 

1985ലാണ് യമഹാ മോര്‍ട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. സുരജ്‍പൂര്‍, ഫരിദാബാദ്, ചെന്നൈ തുടങ്ങി മൂന്ന് പ്ലാന്‍റുകളില്‍ നിന്നാണ് യമഹയുടെ ഇരുചക്രവാഹനങ്ങള്‍ പുറത്തിറങ്ങുന്നത്. 

1999 വരെ 10 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് യമഹ മോട്ടോഴ്സ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. 2012 നും 2019 നും ഇടയിലാണ് അമ്പത് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിച്ചത്.  

2012 ലാണ് ആദ്യ സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. യമഹ റേ ആയിരുന്നു മോഡല്‍. 77.88 ലക്ഷം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിച്ചപ്പോള്‍ 22.12 ലക്ഷം സ്‌കൂട്ടറുകളാണ് വിപണിയിലെത്തിച്ചത്. യമഹയുടെ ജനപ്രിയ വാഹനം ഫസീനോ സ്‌കൂട്ടറും fz സീരീസ് ബൈക്കുകളുമാണ്. 80 ശതമാനം വാഹനങ്ങളും നിര്‍മിച്ചത് സുരജ്പൂരിലും ഫരിദാബാദിലുമാണ്. 20 ശതമാനം വാഹനങ്ങളാണ് 2015ല്‍ പ്രവര്‍ത്തനം തുടങ്ങിയ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മ്മിച്ചത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.