ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ 125 സിസി സ്‌കൂട്ടറുകളായ ഫാസിനോ 125, റേ ZR 125 എന്നിവയുടെ വില വര്‍ധിപ്പിച്ചു.

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ 125 സിസി സ്‌കൂട്ടറുകളായ ഫാസിനോ 125, റേ ZR 125 എന്നിവയുടെ വില വര്‍ധിപ്പിച്ചു.

ഫാസിനോ 125 മോഡലിന് 1,500 രൂപയും, റേ ZR 125 മോഡലിന് 2,000 രൂപയുമാണ് വര്‍ദ്ധിപ്പിപ്പിരിക്കുന്നത്. ഇതോടെ ഫാസിനോ 125 പ്രാരംഭ പതിപ്പിന് 68,730 രൂപ ഉപഭോക്താക്കള്‍ മുടക്കണം. ഉയര്‍ന്ന പതിപ്പിന് 72,230 രൂപയുമാണ് എക്സ്ഷോറൂം വില.

റേ ZR 125 മോഡലിന്റെ പ്രാരംഭ പതിപ്പിന് 69,530 രൂപയും ഉയര്‍ന്ന പതിപ്പിന് 73,530 രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം. വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ മോഡലുകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ബ്രാന്‍ഡ് വരുത്തിയിട്ടില്ല.

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 125 സിസി, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഇരുമോഡലുകളുടെയും ഹൃദയം. 8 bhp കരുത്തും 9.7 Nm ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. പഴയ 113 സിസി മോഡലുകളേക്കാള്‍ 30 ശതമാനം കൂടുതല്‍ കരുത്തുറ്റതാണ് പുതിയ മോട്ടോര്‍ എന്നും യമഹ പറയുന്നു. ലിറ്ററിന് 58 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 

ഡ്രം, ഡിസ്‌ക് എന്നീ രണ്ട് വകഭേദങ്ങളില്‍ റേ ZR 125 ലഭ്യമാണ്. ഡ്രം ബ്രേക്ക് പതിപ്പിന് മെറ്റാലിക് ബ്ലാക്ക്, സിയാന്‍ ബ്ലൂ എന്നിവ ഉള്‍പ്പെടുന്ന രണ്ട് കളര്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഡിസ്‌ക് ബ്രേക്ക് മോഡലില്‍ അഞ്ച് കളര്‍ ഓപ്ഷനുകളാണ് യമഹ വാഗ്ദാനം ചെയ്യുന്നത്.