Asianet News MalayalamAsianet News Malayalam

ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ യമഹ ഫാസിനോ 125

ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌കരിച്ച യമഹ ഫാസിനോ 125മായി യമഹ

Yamaha Fascino 125 Hybrid Launch Follow Up
Author
Mumbai, First Published Jul 2, 2021, 3:58 PM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ ജനപ്രിയ സ്‍കൂട്ടര്‍ മോഡലാണ് ഫാസിനോ. ഇപ്പോഴിതാ ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌കരിച്ച യമഹ ഫാസിനോ 125 അനാവരണം ചെയ്‍തിരിക്കുകയാണ് കമ്പനി എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.  യമഹയുടെ ആദ്യ ഇലക്ട്രിക് പവര്‍ അസിസ്റ്റ് ഇരുചക്ര വാഹനമാണ് ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‌ക് ഡ്രം ബ്രേക്ക് വകഭേദങ്ങളില്‍ വാഹനം ലഭിക്കും. ഇന്ത്യന്‍ വിപണിയില്‍ ഇത്തരമൊരു ഇരുചക്ര വാഹനം ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‍മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ്എംജി) സിസ്റ്റമാണ് വാഹനത്തില്‍ ഹൈബ്രിഡ് സംവിധാനമായി മാറുന്നത്. ഇത് ഒരു ഇലക്ട്രിക് മോട്ടോറായി പ്രവര്‍ത്തിക്കും. യമഹ ഫാസിനോ 125 ഹൈബ്രിഡ് 5,000 ആര്‍പിഎമ്മില്‍ 10.3 എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും.

ഈ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ഡിസ്‌ക് ബ്രേക്ക് വേര്‍ഷനിൽ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ലഭിക്കുന്നു. ഹൈബ്രിഡ് സിസ്റ്റം എപ്പോഴാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വ്യക്തമാക്കും.

യൂണിഫൈഡ് ബ്രേക്ക് സിസ്റ്റം (യുബിഎസ്) സഹിതം മുന്നില്‍ 190 എംഎം ഡിസ്‌ക് ബ്രേക്ക് നല്‍കി. യമഹ കണക്റ്റ് എക്‌സ് ആപ്പ് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റി സാധ്യമാണ്. ലൊക്കേറ്റ് മൈ വെഹിക്കിള്‍, ആന്‍സര്‍ ബാക്ക്, റൈഡിംഗ് ഹിസ്റ്ററി, പാര്‍ക്കിംഗ് റെക്കോര്‍ഡ്, ഹസാര്‍ഡ് അലര്‍ട്ടുകള്‍ എന്നീ ഫീച്ചറുകള്‍ ലഭിക്കുന്നതാണ് ആപ്പ്.

യമഹ റേ സെഡ്ആര്‍ 125 എഫ്‌ഐ സ്‌കൂട്ടറിലും ഇതേ സാങ്കേതികവിദ്യ നല്‍കാനാണ് കമ്പനിിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios