ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ യമഹ ബിഎസ്6 പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എഫ്ഇസെഡ് എഫ്ഐ, എഫ്ഇസെഡ്എസ് എഫ്ഐ. എന്നിവയുടെ ബി.എസ്.6 പതിപ്പുകളാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. 

ബിഎസ്-6 എന്‍ജിനിലെത്തുന്ന യമഹയുടെ ആദ്യ ബൈക്കുകളാണിവ.  ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്താതെയാണ് പുതിയ മോഡലുകള്‍ എത്തിയിട്ടുള്ളത്.  ഡാര്‍ക്ക് നൈറ്റ്, മെറ്റാലിക് റെഡ് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളില്‍ കൂടി ഈ ബൈക്കുകള്‍ എത്തുന്നുണ്ട്. 

ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്നതൊഴിച്ചാല്‍ ഈ എന്‍ജിന്റെ കരുത്തില്‍ മാറ്റമൊന്നുമില്ല. 149 സി.സി. വാഹനത്തിന് 12.4 ബി.എച്ച്.പി. കരുത്തില്‍ 7250 ആര്‍.എം.പി.യും 13.6 എന്‍.എമ്മില്‍ 5500 ആര്‍.എം.പി.യുമാണ് ഉള്ളത്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയൊരുക്കുന്നു.

എഫ്.ഇസെഡ്. എഫ്.ഐ. മോഡലിന് 99,200 രൂപയും, എഫ്.ഇസെഡ്.എസ്., എഫ്.ഐ മോഡലിന് 1.02 ലക്ഷം രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില.