Asianet News MalayalamAsianet News Malayalam

ന്യൂജന്‍ ബൈക്കുമായി യമഹ, ആകാംക്ഷയില്‍ ബൈക്ക് പ്രേമികള്‍

യമഹ FZ-X എന്ന പേരില്‍ എത്തുന്ന ഈ ബൈക്ക് ജൂണ്‍ 18-ന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Yamaha FZ-X To Launch On June 18 Bookings Opened
Author
Mumbai, First Published Jun 10, 2021, 9:00 AM IST

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ ഒരു ന്യൂജന്‍ ബൈക്കിനെക്കൂടി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. യമഹ FZ-X എന്ന പേരില്‍ എത്തുന്ന ഈ ബൈക്ക് ജൂണ്‍ 18-ന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബൈക്കിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 1.15 ലക്ഷമാണ് ബൈക്കിന്‍റെ പ്രതീക്ഷിക്കുന്ന വില. 

യമഹ FZ-FI ബൈക്കിന് അടിസ്ഥാനമാക്കിയിരിക്കുന്ന റെട്രോ ഡിസൈനിലായിരിക്കും വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.  2020 എം.എം. നീളം, 785 എം.എം. വീതി, 1115 എം.എം. ഉയരം 1330 എം.എം. വീല്‍ബേസ്, 289 കിലോഗ്രാം ഭാരം എന്നിങ്ങനെയാണ് ഈ ബൈക്കിന്റെ അളവുകള്‍.

FZ ബൈക്കുകളിലെ അതേ 149 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയായിരിക്കും FZ-X-ലും ഇടം പിടിക്കുക. 7,250 ആർപിഎമ്മിൽ 12.2 ബിഎച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ 13.6 എൻഎം പീക്ക് ടോർക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. സേഫ്റ്റി ഫീച്ചറുകളും മറ്റും യമഹയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ളത് ഈ ബൈക്കിലും ഉണ്ടാകും. 

നീളം കൂടിയ ഹാൻഡിൽബാറുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, കോംപാക്ട് ആയ സീറ്റ്, വലിപ്പം കുറഞ്ഞ ഇന്ധന ടാങ്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ടെയിൽ-ലൈറ്റ്, 17 ഇഞ്ച് അലോയ് വീലുകൾ, ടാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന കീ ഫോബ് എന്നിവ യമഹ FZ-Xനെ വേറിട്ടതാക്കും. ടെലി സ്‌കോപിക് ഫോര്‍ക്ക് സസ്‌പെന്‍ഷന്‍, മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് തുടങ്ങിയവയും ഈ വാഹനത്തിന്റെ ഡിസൈന്‍ ഹൈലൈറ്റ് ആയിരിക്കും. ബ്രൈറ്റ് ബ്ലൂ, ഓറഞ്ച് എന്നീ നിറങ്ങളിലായിരിക്കും ഈ ബൈക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios