Asianet News MalayalamAsianet News Malayalam

മുഴുവന്‍ വാഹനങ്ങളും ബിഎസ്6 ആക്കി യമഹ

ഇന്ത്യയിലെ തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റിയതായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യ .  

Yamaha India Completes Transition To BS6 Emission Norms
Author
Mumbai, First Published Mar 5, 2020, 3:49 PM IST

ഇന്ത്യയിലെ തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റിയതായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യ . ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍ക്കുന്ന 125 സിസി സ്‌കൂട്ടറുകള്‍ മുതല്‍ 250 സിസി മോട്ടോര്‍സൈക്കിളുകള്‍ വരെയുള്ള മാസ് മാര്‍ക്കറ്റ് ഇരുചക്ര വാഹനങ്ങള്‍ ഇപ്പോള്‍ ബിഎസ് 6 പാലിക്കും. അടുത്ത മാസം ഒന്നിനാണ് ഭാരത് സ്റ്റേജ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. 

ഫാസിനോ 125 എഫ്‌ഐ, റേ-ഇസഡ്ആര്‍ 125 എഫ്‌ഐ എന്നീ 125 സിസി സ്‌കൂട്ടറുകളും എഫ്ഇസഡ്-എഫ്‌ഐ, എഫ്ഇസഡ്എസ്-എഫ്‌ഐ, വൈഇസഡ്എഫ്-ആര്‍15 വേര്‍ഷന്‍ 3.0, എംടി-15, എഫ്ഇസഡ്-25, എഫ്ഇസഡ്എസ്-25 എന്നീ ബൈക്കുകളുമാണ് ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നത്. 66,430 രൂപ (ഫാസിനോ 125 എഫ്‌ഐ) മുതല്‍ 1.46 ലക്ഷം (വൈഇസഡ്എഫ്-ആര്‍15) രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ് 6 എഫ്ഇസഡ്-25 മോട്ടോര്‍സൈക്കിളിന്റെ വില അടുത്ത മാസം പ്രഖ്യാപിക്കും. എഫ്ഇസഡ്എസ്-25 ഈ വര്‍ഷം വിറ്റുതുടങ്ങും.

എന്‍ട്രി ലെവല്‍ മോഡലുകള്‍ ഇന്ത്യയില്‍ യമഹ നിര്‍ത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഇനി യമഹയുടെ സ്‌കൂട്ടര്‍ നിര 125 സിസിയിലും ബൈക്കുകള്‍ 150 സിസിയിലുമാണ് ആരംഭിക്കുന്നത്. സലൂട്ടോ ആര്‍എക്‌സ്, സലൂട്ടോ, എസ്ഇസഡ്-ആര്‍ആര്‍ വേര്‍ഷന്‍ 2.0 മോട്ടോര്‍സൈക്കിളുകളും വിപണി വിടുകയാണ്.  ഫാസിനോ, റേ-ഇസഡ്ആര്‍ സ്‌കൂട്ടറുകള്‍ നിര്‍ത്തുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios