Asianet News MalayalamAsianet News Malayalam

'ദ കോൾ ഓഫ് ദ ബ്ലൂ' 3.0 ബ്രാൻഡ് ക്യാംപെയിനുമായി യമഹ

'ദ കോൾ ഓഫ് ദി ബ്ലൂ' പദ്ധതിയുടെ ഭാഗമായി 2018 ഓഗസ്റ്റിലാണ് 'ദ കോൾ ഓഫ് ദ ബ്ലൂ' ആദ്യമായി സമാരംഭിച്ചത്. 

Yamaha Launches The Call of the Blue 3.0 brand campaign
Author
Mumbai, First Published Aug 16, 2022, 3:14 PM IST

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹയുടെ പുതിയ പാൻ-ഇന്ത്യ ബ്രാൻഡ് കാമ്പെയ്‌ൻ ആരംഭിച്ചു. 'ദ കോൾ ഓഫ് ദ ബ്ലൂ' 3.0  എന്ന ഈ ക്യാപെയിന്‍ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്ന സ്‌പോർടി, ആവേശം, സ്‌റ്റൈലിഷ് അനുഭവങ്ങൾ എടുത്തുകാട്ടുന്നു. ആവേശം, ശൈലി, കായികക്ഷമത' എന്ന ബ്രാൻഡിന്റെ ആഗോള പ്രതിച്ഛായയ്‌ക്കൊപ്പം ഉൽപ്പന്ന ആസൂത്രണം, വിപണനം, ഉപഭോക്തൃ ഇടപെടൽ തന്ത്രങ്ങൾ എന്നിവയ്ക്ക് സമാന്തരമായി യമഹയുടെ പുതിയ കാമ്പെയ്‌ൻ ആണിത്. 

മറക്കുവതെങ്ങനെ ആ കിടുശബ്‍ദം; യമഹ RX100 മടങ്ങിയെത്തുന്നു!

'ദ കോൾ ഓഫ് ദി ബ്ലൂ' പദ്ധതിയുടെ ഭാഗമായി 2018 ഓഗസ്റ്റിലാണ് 'ദ കോൾ ഓഫ് ദ ബ്ലൂ' ആദ്യമായി സമാരംഭിച്ചത്. യമഹയുടെ ഉൽപ്പന്നങ്ങളിലൂടെയും അനുബന്ധ അനുഭവങ്ങളിലൂടെയും യമഹ റേസിംഗിന്റെ ആവേശം വർധിപ്പിച്ച് ബ്രാൻഡിന്റെ പ്രത്യേകത പ്രകടിപ്പിക്കാനാണ് യമഹ ലക്ഷ്യമിടുന്നത്.  പ്രീമിയം വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എട്ട് പുതിയ ആഗോള ഉൽപ്പന്നങ്ങൾ പുറത്തിറക്കിയതിനാൽ യമഹയുടെ വിപണി വിഹിതം 2018 ൽ 10 ശതമാനത്തിൽ നിന്ന് 2021 ൽ 15 ശതമാനമായി വളരാൻ കാരണമായി. 

ഇന്ത്യയിൽ, യമഹയെ ശക്തമായ റേസിംഗ് പാരമ്പര്യമുള്ള ഒരു പ്രീമിയം ബ്രാൻഡായി ഉയർത്തുന്നതിൽ 'ദ കോൾ ഓഫ് ദി ബ്ലൂ' ബ്രാൻഡ് കാമ്പെയ്‌ൻ ഒരു പ്രധാന പങ്ക് വഹിച്ചു എന്നും ഇന്ത്യൻ യുവാക്കൾക്കിടയിൽ അഭിലാഷവും ഉടമസ്ഥാവകാശത്തിന്റെ അഭിമാനവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ എന്നും ഈ അവസരത്തിൽ, യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ ഐഷിൻ ചിഹാന പറഞ്ഞു.

ടൂ വീലര്‍ വില്‍പ്പന ഇടിഞ്ഞു, ഓട്ടോറിക്ഷ കച്ചവടം കൂടി; അമ്പരന്ന് ഈ കമ്പനി!

'ദ കോൾ ഓഫ് ദ ബ്ലൂ' പതിപ്പ് 3.0 യുടെ ഒരു പുതിയ പ്രചാരണ ചിത്രവും പുറത്തിറങ്ങി. ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഒരു യമഹ സ്വന്തമാക്കുന്നതിന്റെ തലങ്ങളെക്കുറിച്ച് അറിയാനാകും.

'ദ കോൾ ഓഫ് ദി ബ്ലൂ ട്രാക്ക് ഡേ', 'ബ്ലൂ സ്ട്രീക്‌സ്' റൈഡ്, 'ദ കോൾ ഓഫ് ദി ബ്ലൂ വീക്കെൻഡ്' തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് പ്രീമിയം ഉടമസ്ഥാവകാശ അനുഭവം വാഗ്ദാനം ചെയ്യാനും കമ്പനി ആഗ്രഹിക്കുന്നു. 

നിലവിൽ, കമ്പനിക്ക് രാജ്യത്തുടനീളം 80-ലധികം ബ്ലൂ സ്‌ക്വയർ ഷോറൂമുകളും 1800-ലധികം ടച്ച് പോയിന്റുകളും ഉണ്ട്, കൂടാതെ പ്രീമിയം സെഗ്‌മെന്റിലെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി യമഹ ഇപ്പോഴും ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നു.

2022 യമഹ FZS-Fi DLX എത്തി, വില 1.18 ലക്ഷം 

ഈ അവസരത്തിൽ, കമ്പനി ഉപഭോക്താക്കൾക്കായി മൈകോള്‍ ഓൺലൈൻ മത്സരവും പ്രഖ്യാപിച്ചു. മികച്ച 4 വിജയികൾ സെപാംഗ് മോട്ടോജിപിയുടെ പ്രവർത്തനത്തിന് സാക്ഷ്യം വഹിക്കാൻ ആവേശകരമായ ഒരു യാത്ര നേടും.

Follow Us:
Download App:
  • android
  • ios