ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ പുതിയ സ്‍കൂട്ടറായ BWS 125 പുറത്തിറക്കി. ബൈക്ക് വാലെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഇതൊരു പരുക്കൻ രൂപത്തിലുള്ള സ്‍കൂട്ടറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അഡ്വഞ്ചർ സ്കൂട്ടറിന്റെ വില ഇതുവരെ യമഹ വെളിപ്പെടുത്തിയിട്ടില്ല.

ഷാർപ്പ് സ്റ്റൈലിംഗ്, വലിയ ബോഡി പാനലുകൾ, ഡ്യുവൽ റൗണ്ട് ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവ പുതിയ ലൂക്ക് നൽകുന്നു. റിപ്പോർട്ട് പ്രകാരം ഈ സ്കൂട്ടർ വിയറ്റ്നാം വിപണിയിൽ മാത്രമായിരിക്കും ലഭിക്കുക. ഇന്ത്യയിലേക്ക് ഇത് എത്തുമോ എന്ന് ഇനിയും വ്യക്തമല്ല. 

125 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ മോഡലിന്റെ ഹൃദയം. സിവിടി ഗിയർബോക്സാണ് ലഭിക്കുന്നത്. ഓഫ്-റോഡ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് സ്‌കൂട്ടറിൽ വരുന്നത്. ഡിസ്ക് ബ്രേക്കുകളുണ്ട്, ഒപ്പം യുഎസ്ബി ചാർജിംഗും സ്റ്റാൻഡേർഡായി ഇരുവശത്തും ലഭിക്കുന്നു. ഫുൾ എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പ്രൊട്ടക്ഷൻ ബാറുകൾ എന്നിവയും ലഭിക്കുന്നു.