Asianet News MalayalamAsianet News Malayalam

യമഹ XSR 155 ഉടനെത്തിയേക്കും

യമഹ YZF R15 V3.0 പതിപ്പിന്റെ അതേ പ്ലാറ്റ്ഫോം തന്നെയാണ് XSR 155 റെട്രോ മോഡലിനും അടിസ്ഥാനമാകുന്നത്. 

Yamaha XSR 155 Launch India
Author
Mumbai, First Published Jun 20, 2020, 3:28 PM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ റെട്രോ സ്റ്റൈൽ മോഡലായ XSR 155-നെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ഇന്ത്യയിൽ ഒരു പുതിയ സെഗ്മെന്റ് ആരംഭിക്കാൻ കഴിയുമെന്നാണ് യമഹയുടെ പ്രതീക്ഷ. 2019 ഓഗസ്റ്റിൽ തായ്‌ലൻഡിൽ പുറത്തിറക്കിയ XSR 155 ബൈക്കിനെ ഇപ്പോൾ റെട്രോ മോഡലുകൾക്ക് ഏറെ ആരാധകരുള്ള ഇന്ത്യയിലും എത്തിക്കാനുള്ള ശ്രമത്തിലാണ് യമഹ. 

യമഹ YZF R15 V3.0 പതിപ്പിന്റെ അതേ പ്ലാറ്റ്ഫോം തന്നെയാണ് XSR 155 റെട്രോ മോഡലിനും അടിസ്ഥാനമാകുന്നത്. ഇതിലെ 10,000 rpm-ൽ പരമാവധി 18.6 bhp കരുത്തും 8,500 rpm-ൽ 14.1 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള155 സിസി ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക്, SOHC 4-വാൽവ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ ആണ് വാഹനത്തിന്റെ കരുത്ത്. ആറ് സ്പീഡ് കോൺസ്റ്റെന്റ് മെഷ് ഗിയർബോക്സ് എൻജിന് ജോഡിയാവുന്നു.

മുൻവശത്ത് ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫോർക്കുകൾ, പിന്നിൽ ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് എന്നിവയാണ് സസ്പെൻഷൻ. യമഹ XSR 155 ആവശ്യമായ എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുന്ന എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഹനത്തിൽ വരുന്നു. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ടെയിൽ ലാമ്പും റെട്രോ ലുക്കിനെ ആകർഷകമാക്കുന്നു. ബൈക്കിന് 10.4 ലിറ്റർ ഇന്ധന ടാങ്കും ലഭിക്കുന്നു. റെട്രോ ബൈക്കിന് ഏകദേശം 1.4 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. 

Follow Us:
Download App:
  • android
  • ios