Asianet News MalayalamAsianet News Malayalam

Beach : കടലാമകള്‍ നിറഞ്ഞ ബീച്ചിലൂടെ കാറോടിച്ച് യുവാവും യുവതിയും, പിടിയിലായപ്പോള്‍ പറഞ്ഞത്..

വംശനാശഭീഷണി നേരിടുന്ന പ്രത്യേകയിനം കടലാമകളുടെ സംരക്ഷണ കേന്ദ്രമായ ബീച്ചിലൂടെ വണ്ടിയോടിച്ച യുവാവും യുവതിയും പൊലീസ് പിടിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ

Youth arrested for driving Maruti Swift on Morjim Beach in Goa
Author
Morjim Beach, First Published Dec 1, 2021, 3:52 PM IST

ടൽത്തീരത്തിലൂടെ (Beach) വാഹനങ്ങള്‍ ഓടിക്കുന്നത് എങ്ങനെ വാഹനത്തിന് ഹാനികരമാകുമെന്ന് മുമ്പ് പല സന്ദർഭങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്. കടൽത്തീരത്തുകൂടി ഓടുന്ന കാറുകൾ തിരമാലകളിൽ ഒലിച്ചുപോകുകയും എഞ്ചിനും ബോഡിക്കും മറ്റും കേടുപാടുകൾ സംഭവിക്കുകയും ചെയ്‍ത ഉദാഹരണങ്ങൾ നിരവധിയുണ്ട്. മാത്രമല്ല ചില തീരങ്ങളില്‍ കടലാമകള്‍ ഉള്‍പ്പെടെയുള്ള അപൂര്‍വ്വ ജീവികളുടെ ആവാസ വ്യവസ്ഥിതിയും ഉണ്ടാകും. ഇത്തരത്തില്‍ വാഹനം ഓടിച്ചാല്‍ അവയ്ക്കും അപകടകരമായിരിക്കും. 

എങ്കിലും ഇതൊന്നും ചിന്തിക്കാതെ ബീച്ചിൽ വാഹനമോടിക്കുന്ന ചില ആളുകൾ ഇപ്പോഴും ഉണ്ട്. വംശനാശഭീഷണി നേരിടുന്ന പ്രത്യേകയിനം കടലാമകളുടെ കൂടുകെട്ടൽ കേന്ദ്രം കൂടിയായ വടക്കൻ ഗോവയിലെ മോർജിം ബീച്ചിന്‍റെ (Morjim Beach Goa) തീരത്ത് ഇത്തരത്തില്‍ കാർ ഓടിച്ചതിന് അത്തരത്തിള്‍ ഒരാൾ അറസ്റ്റിലായി. കാര്‍ ഓടിക്കുന്ന യുവാവിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. മോർജിം ബീച്ചില്‍ നടന്ന ഈ സംഭവം 'ഇൻ ഗോവ 24×7' എന്ന ഫേസ്ബുക്ക് പേജിനെ ഉദ്ദരിച്ച് കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മോർജിം ബീച്ചിലൂടെ വാടകയ്ക്ക് എടുത്ത മാരുതി സുസുക്കി സ്വിഫ്റ്റ് ഓടിച്ചതിന് ചെന്നൈയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്‍തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോർജിം ബീച്ചിൽ ഒരു സംരക്ഷിത കടലാമ ഇനം കൂടുണ്ടാക്കുന്ന സ്ഥലമുണ്ട്, അതിനാൽ കടൽത്തീരത്ത് വാഹനം ഓടിക്കുന്നത് ബീച്ചിലെ ഈ ആമകൾക്ക് മാരകമായേക്കാം എന്നും പൊലീസ് പറയുന്നു. മാത്രമല്ല കടൽത്തീരത്തെ ഇത്തരമൊരു പ്രവർത്തനം വിനോദസഞ്ചാരികളെ കൂടി അപകടത്തിലാക്കിയേക്കാം എന്നും പൊലീസ് പറയുന്നു. 

വാടകയ്‌ക്കെടുത്ത കാറായിരുന്നു പിടിയിലായ ആള്‍ ഓടിച്ചിരുന്നത്. തുടര്‍ന്ന് ലോക്കൽ പോലീസുകാരനോട്, താൻ ചെന്നൈയിൽ നിന്നുള്ള വിജിലൻസ് ഓഫീസറാണെന്നും ബീച്ചിന്റെ പ്രാദേശിക നിയമങ്ങളെയും നിരോധനങ്ങളെയും കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും  വ്യക്തി അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

യുവാവും ഒരു യുവതിയും ബീച്ചിൽ വാഹനമോടിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ, സെക്ഷൻ 279, 336 എന്നിവ പ്രകാരം രജിസ്റ്റർ ചെയ്‍ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ അറസ്റ്റ് ചെയ്‍തത്. വാടകയ്ക്കെടുത്ത സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു. കൂടാതെ വാഹനം വാടകയ്ക്ക് നൽകുന്ന ഏജൻസിയുടെ ഉടമയെയും പൊലീസ് ചോദ്യം ചെയ്‍തുവരികയാണ്.  ലോക്ക്ഡൗണിനിടെ ഇതേ ബീച്ചില്‍ ബീച്ചിൽ ടൊയോട്ട പ്രാഡോ എസ്‌യുവി ഓടിച്ചതിന് ദില്ലി സ്വദേശിയെ നേരത്തെ പിടികൂടിയിരുന്നു.

അതേസമയം ഈ ബീച്ചിൽ വാഹനം ഓടിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് ബോർഡോ മറ്റോ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും, മുന്നറിയിപ്പ് ബോർഡ് ഇല്ലെങ്കിൽ പോലും, ഒരു കടൽത്തീരത്തെ അയഞ്ഞ മണലിൽക്കൂടി വാഹനം ഓടിക്കാതിരിക്കുകയാണ് ഉചിതം.  കാറുകൾക്ക്, പ്രത്യേകിച്ച് ടൂ വീൽ ഡ്രൈവ് സംവിധാനമുള്ളവയ്ക്ക്, അയഞ്ഞ മണൽ കാരണം, ട്രാക്ഷനും ഗ്രിപ്പും വേണ്ടത്ര ലഭിക്കുന്നില്ല. അത് കാരണം അവ മണലിൽ പുതഞ്ഞുപോയേക്കാം. നിങ്ങൾ തീരത്തോട് ചേർന്ന് വാഹനമോടിക്കുകയാണെങ്കിൽ അത് കൂടുതൽ അപകടകരമാകും, കാരണം എതിരെ വരുന്ന തിരമാലകൾ കാർ ഒലിച്ചുപോകുകയും ക്യാബിനും എഞ്ചിനും കേടുവരുത്തുകയും ചെയ്യും. ഫോർ വീൽ ഡ്രൈവ് വാഹനം ഓടിക്കുന്നവരാണെങ്കിലും കടൽത്തീരത്ത് നിന്ന് മാറിനിൽക്കുന്നതാണ് നല്ലത്.

കടൽ തിരമാലകളിൽ നിന്നുള്ള വെള്ളം എഞ്ചിനുള്ളിൽ പ്രവേശിച്ചാല്‍ കനത്ത നഷ്‍ടമായിരിക്കും ഫലം. ഇങ്ങനെ സംഭവിച്ചാല്‍, എഞ്ചിനും  പൂര്‍ണമായും തുറക്കലും വൃത്തിയാക്കലും ആവശ്യമായി വരും. ഇത് ചെലവേറിയ കാര്യമാണ്. ഇതുകൂടാതെ, ആധുനിക വാഹനങ്ങൾക്ക് വളരെയധികം സങ്കീർണ്ണമായ സംവിധാനങ്ങളുണ്ട്, സെൻസറുകളിലും ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകളും കൂടുതലായി ഉള്ളവയാണ് പുതിയ പല വാഹന മോഡലുകളും. എഞ്ചിനിലോ ക്യാബിനോ ഉള്ളിൽ കടൽ വെള്ളം കയറിയാൽ, ഈ ഇലക്ട്രോണിക് സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിക്കാം. ഇതും ചെലവുകൾ വർദ്ധിപ്പിക്കും.

Follow Us:
Download App:
  • android
  • ios