
1. സ്വിഫ്റ്റ് എന്ന പേര് ഇനിയില്ല
സ്വിഫ്റ്റ് എന്ന പേര് പുതിയ മോഡലിനൊപ്പമില്ല. മാരുതി ഡിസയർ എന്ന പേരില്‍ മാത്രം അറിയപ്പെടും
2. ഭാരം ഉയരം വീതി
അരങ്ങൊഴിയുന്ന ഡിസയറിനെക്കാൾ 105 കി.ഗ്രാം ഭാരം കുറഞ്ഞു. ഉയരം 40 മി.മീ കുറഞ്ഞു. വീതി 40 മി.മീ വർദ്ധിച്ചു. വീൽബെയ്‌സും 20 മി.മീ. വർദ്ധിച്ചിട്ടുണ്ട്.
3. ഡിസൈന്‍
ഒരു ഹാച്ച്ബായ്ക്കിൽ നിന്നും ജനിച്ച സെഡാനാണെന്നു തോന്നിപ്പിക്കാത്ത ഡിസൈന്‍

4. ബൂട്ട് സ്‌പേസ്
ബൂട്ട് സ്‌പേസ് വർദ്ധിച്ചു. മുൻമോഡലിൽ 310 ലിറ്ററായിരുന്നു ബൂട്ട് സ്‌പേസെങ്കില്‍ പുതിയ മോഡലില്‍ അത് 378 ലിറ്ററായി അത് ഉയര്‍ന്നു.
5. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
വിഎക്‌സ്‌ഐ മുതൽ മുകളിലേക്കുള്ള വേരിയന്റുകളിൽ ഡാഷ്‌ബോർഡിൽ വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. പഴയ ഡിസയറിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഈ സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റികളും. മൊബൈൽ ഫോൺ സ്‌ക്രീൻ ഇതിൽ മിറർ ചെയ്യാം. സുസുക്കി റിമോട്ട് കൺട്രോൾ എന്ന് ആപ്പ് ഡൗൺലോഡ് ചെയ്താൽ ഈ സിസ്റ്റത്തിന്റെ വോളിയം അടക്കം മൊബൈൽ ഫോണിൽ നിയന്ത്രിക്കാം.
6. ലെഗ്‌റൂമും വലുതായി
വിശാലവും നല്ല കുഷ്യനിങ് ഉള്ളതുമായ സീറ്റുകൾ. ഡ്രൈവർ സീറ്റിന്റെ ഉയരം മാനുവലി അഡ്ജസ്റ്റ് ചെയ്യാം. വീൽബെയ്‌സ് കൂടിയതുകൊണ്ട് ലെഗ്‌റൂമും വർദ്ധിച്ചു.

7. സ്‌പോർട്ടി എഞ്ചിന്‍
പഴയ മോഡലിന്‍റെ എഞ്ചിന്‍ തന്നെയാണെങ്കിലും വാഹനത്തിന്റെ ഭാരം കുറഞ്ഞതുകൊണ്ടാവാം ഇപ്പോൾ എഞ്ചിനുകൾ കൂടുതൽ സ്‌പോർട്ടിയായി.
8. മൈലേജ് വര്‍ദ്ധന
പുതിയ ഡിസയറിന്റെ മൈലേജും മാരുതി വർദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 22കിമീ/ലിറ്ററും ഡീസലിന് 28.4 കി.മീ/ലിറ്ററുമാണ് പുതിയ മൈലേജ്.
9. മികച്ച സസ്പെന്‍ഷന്‍
സസ്‌പെൻഷനിൽ നടത്തിയ മെച്ചപ്പെടുത്തലുകളോടെ റൈഡ് ക്വാളിറ്റി വര്‍ദ്ധിച്ചു. ചെറിയ കുഴികളൊന്നും അറിയാത്ത രീതിയിൽ കൈകാര്യം ചെയ്യാൻ സസ്‌പെൻഷനു കഴിയുന്നുണ്ട്. സ്റ്റിയറിങും വളരെ ലൈറ്റാണ്.

10. സുരക്ഷ
എബിഎസ്, ഇബിഡി, രണ്ട് എയർബാഗുകൾ എന്നിവ പുതിയ ഡിസയറിന്‍റെ എല്ലാ വേരിയന്റുകളിലുമുണ്ട്. സുരക്ഷയുടെ കാര്യത്തിൽ മാരുതി വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന പതിവ് പരാതിക്കും പരിഹാരമായി.

