Asianet News MalayalamAsianet News Malayalam

10 ലക്ഷത്തിന്‍റെ വാഹനത്തിന് 6 ലക്ഷത്തിന്‍റെ ഫാൻസി നമ്പർ!

10 ലക്ഷത്തോളം രൂപ വിലയുള്ള വാഹനത്തിന് ആറ് ലക്ഷത്തോളം രൂപ മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കി

6 lakh for Mahindra thar fancy number
Author
Trivandrum, First Published Aug 15, 2018, 5:54 PM IST

തിരുവനന്തപുരം: 10 ലക്ഷത്തോളം രൂപ വിലയുള്ള വാഹനത്തിന് ആറ് ലക്ഷത്തോളം രൂപ മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കി തിരുവനന്തപുരം സ്വദേശി. കഴിഞ്ഞദിവസം റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നടന്ന ലേലത്തിലാണ് തന്റെ മഹീന്ദ്ര ഥാർ വാഹനത്തിനുവേണ്ടിഷൈൻ യൂസഫ് എന്ന ഉടമ ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്.  6.10 ലക്ഷം രൂപ മുടക്കിയാണ് ഇദ്ദേഹം കെഎൽ 01 സിഎച്ച് 01 എന്ന നമ്പർ സ്വന്തമാക്കിയത്.

അഞ്ചുപേരാണ് ഒന്നാം നമ്പറിനു വേണ്ടി ലേലത്തിനിറങ്ങിയത്. സിജി 8353 മുതൽ സിഎച്ച് 333 വരെയുള്ള നമ്പറുകളിൽ ഒന്നിലേറെ പേർ അവകാശമുന്നയിച്ച 43 നമ്പറുകളുടെ ലേലമായിരുന്നു ഇന്നലെ നടന്നത്. ഫാന്‍സി നമ്പര്‍ ലേലത്തില്‍ സംസ്ഥാനത്തെ നിലവിലെ റെക്കോര്‍ഡ് 18 ലക്ഷം രൂപയാണ്. വ്യവസായി കെ എസ് രാജഗോപാലാണ് ഈ റെക്കോഡിന്‍റെ ഉടമ. കെഎൽ 01 സിബി 1 എന്ന നമ്പറിനു വേണ്ടിയായിരുന്നു ആ ലേലംവിളി.

എട്ട് വര്‍ഷം മുമ്പ് 2010ലാണ് രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 

രണ്ട് എൻജിൻ വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. 2498 സിസി എൻജിൻ ഉപയോഗിക്കുന്ന സിആർഡിഐ മോഡലിന് 105 ബിഎച്ച്പി കരുത്തും 247 എൻഎം ടോർക്കുമുണ്ട്. 2523 സിസി എൻജിനുപയോഗിക്കുന്ന ഡിഐ മോ‍ഡലിന് 63 ബിഎച്ച്പി കരുത്തും 182.5 എൻഎം ടോർക്കുമുണ്ട്. നാലു വീൽ ഡ്രൈവ് ഗിയർബോക്സ് ഥാർ ഡിഐ മോഡലിലുള്ളൂ.

Follow Us:
Download App:
  • android
  • ios