Asianet News MalayalamAsianet News Malayalam

സൂക്ഷിക്കുക, ഇനി ഈ ഹെഡ്‌ലെറ്റുകള്‍ ഉപയോഗിച്ചാല്‍ ലൈസന്‍സും രജിസ്ട്രേഷനും പോകും!

പ്രകാശ തീവ്രത അധികമുള്ള ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. തീവ്രത കൂടിയ ഹെഡ്‌ലാമ്പ് ഘടിപ്പിച്ച് പിടിപ്പിച്ച വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാനുമാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Action Against High Beam Head Light In Vehicles
Author
Trivandrum, First Published Feb 2, 2019, 7:26 PM IST

പ്രകാശ തീവ്രത അധികമുള്ള ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. തീവ്രത കൂടിയ ഹെഡ്‌ലാമ്പ് ഘടിപ്പിച്ച് പിടിപ്പിച്ച വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാനുമാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജനുവരി 31 -നകം അനധികൃതമായി ഘടിപ്പിച്ച ഹെഡ്‌ലാമ്പ് ഊരിമാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കിക്കഴിഞ്ഞു.

ഹെഡ്‌ലാമ്പുകളുടെ അമിത പ്രകാശം കാരണം കേരളത്തില്‍ റോഡപകടങ്ങള്‍ കൂടി വരുന്നതിനെ തുടര്‍ന്നാണ് കര്‍ശന നടപടി. മോഡിഫൈ ചെയ്ത വാഹനങ്ങളിലാണ് അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നതെന്നാണ് റിപ്പോര്‍ട്ടുകല്‍. ലക്‌സ് മീറ്റര്‍ ഉപയോഗിച്ച് വാഹനങ്ങളുടെ പ്രകാശ തീവ്രത അളക്കുക. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുണ്ട്.

ആര്‍സി ബുക്കിലെ വിവരങ്ങള്‍ വാഹനങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യാമെന്നും സുപ്രീം കോടതി നേരത്തെ തന്നെ വിധിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്ന വസ്തുക്കളും ഘടകങ്ങളുമായിരിക്കണം തുടര്‍ന്നും വാഹനത്തില്‍. മോഡലുകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഉടമകള്‍ക്ക് അനുവാദമില്ല. വലിയ അലോയ് വീലുകള്‍, ശബ്ദതീവ്രത കൂടിയ ഹോണുകള്‍, തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ എന്നിവയെല്ലാം ഘടിപ്പിക്കുന്നത് അനധികൃത മോഡിഫിക്കേഷനില്‍പ്പെടും.

Follow Us:
Download App:
  • android
  • ios