ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻ‍ഡ് റോവറിന്റെ ആഡംബര എസ്‌യുവികൾ ബോളീവുഡിന്‍റെ ഇഷ്‍ടവാഹനമാണ്. നിരവധി താരങ്ങളുടെ ഗാരേജ് റേഞ്ച് റോവറിനാല്‍ സമ്പന്നവുമാണ്. ഇപ്പോഴിതാ രണ്ട് യുവനടിമാര്‍ കൂടി റേഞ്ച് റോവര്‍ സ്വന്തമാക്കിയതാണ് വാഹനലോകത്തെ കൗതുക വാര്‍ത്തകളിലൊന്ന്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുവ നടിമാരിൽ പ്രമുഖയും പ്രശസ്ത നിർമാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്റെ മകളുമായ ആലിയ ഭട്ടും നടിയും നർത്തകിയും നിർമാതാവുമായി മലേഖ അറോറ ഖാനുമാണ് ലാൻഡ് റോവർ എസ്‌യുവികൾ സ്വന്തമാക്കിയത്. ലാൻഡ് റോവറിന്റെ നിരയിലെ ഏറ്റവും മികച്ച മോ‍ഡലുകളിലൊന്നാണ് റേഞ്ച് റോവർ വോഗിന്റെ എക്സ്റ്റെന്റഡ് വീൽബെയ്സ് പതിപ്പാണ് ഇരുവരും സ്വന്തമാക്കിയത്.

പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് 2.1 കോടി രൂപ മുതലാണ് മുംബൈ എക്സ് ഷോറൂം വില‍. 3.0 ലീറ്റർ വി6, 4.4 ലീറ്റർ എസ്ഡിവി8 ഡീസൽ. 5.0 ലീറ്റർ പെട്രോള്‍ എൻജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റർ എൻജിന്‍ 4000 ആർപിഎമ്മിൽ 244 ബിഎച്ചിപി കരുത്തും 2000 ആർപിഎമ്മിൽ 600 എൻഎം ടോർക്കും സൃഷ്‍ടിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റർ‌ എൻജിന്റെ പരമാവധി കരുത്ത് 335 ബിഎച്ച്പിയും ടോർക്ക് 740 എൻഎമ്മുമാണ്. 218 കിലോമീറ്ററാണ് പരമാവധി വേഗത. 503 ബിഎച്ച്പി കരുത്തും 625 എൻഎം ടോർക്കും സൃഷ്‍ടിക്കുന്ന 5 ലിറ്റർ പെട്രോൾ എൻജിന് മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കും.