ഇനിയൊരച്ഛനും കരയരുതെന്ന് ലക്ഷ്യത്തോടെയുള്ള ദാദാറാവുവിന്‍റെ പ്രവര്‍ത്തി കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

2015ലാണ് മുംബൈ സ്വദേശിയായ ദാദാറാവു ബില്‍ഹോറിന്‍റെ മകന്‍ പ്രകാശ് ഒരു ബൈക്കപകടത്തില്‍ മരിക്കുന്നത്. റോഡിലെ കുഴിയില്‍ വീണായിരുന്നു പ്രകാശിന്‍റെ മരണം. അതിനു ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റോഡുകളിലെ 500 കുഴികളാണ് ദാദാറാവു ബില്‍ഹോര്‍ നികത്തിയത്. 

ഇനിയൊരച്ഛനും കരയരുതെന്ന് ലക്ഷ്യത്തോടെയുള്ള ദാദാറാവുവിന്‍റെ പ്രവര്‍ത്തി കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മകന്‍റെ മരണ ശേഷവും റോഡിലെ കുഴിയില്‍ വീണുള്ള രണ്ട് മരണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദാദാറാവു കുഴികള്‍ നികത്താന്‍ റോഡിലിറങ്ങുന്നത്.

2015 ഡിസംബറില്‍ മരോള്‍ മറോഷി റോഡിലെ കുഴികള്‍ അടച്ചായിരുന്നു തുടക്കം. കല്ലും മണലും ഉപയോഗിച്ചാണ് കുഴിയടക്കല്‍. ആകെ 500 കുഴികള്‍ ഇതിനകം അടച്ചുകഴിഞ്ഞു.

കുഴികള്‍ നികത്തുന്നതിനൊപ്പം റോഡുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ട്രാക്ടര്‍മാര്‍ക്കും ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനുമെതിരെ നിയമ പോരാട്ടത്തിലുമാണ് ദാദാറാവു. അപകടം നടക്കുമ്പോള്‍ മാത്രമാണ് അധികാരികളുടെ പ്രവര്‍ത്തനങ്ങളെന്നും കൂടുതല്‍ പേര്‍ മുന്നോട്ടുവന്നാല്‍ തന്‍റെ അവസ്ഥ ഇനിയൊരച്ഛനും ഉണ്ടാവില്ലെന്നും ദാദാറാവു ഉറപ്പിച്ചു പറയുന്നു.