Asianet News MalayalamAsianet News Malayalam

കുതിച്ചുപായാന്‍ കിടിലന്‍ തന്ത്രവുമായി റെയില്‍വേ!

ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ പുതിയ അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു

Aluminium coaches for Indian railway
Author
trivandrum, First Published Sep 11, 2018, 9:44 PM IST

ദില്ലി: ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ പുതിയ അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം. കനംകുറഞ്ഞതും കൂടുതല്‍ ഉറപ്പുള്ളതുമായ ഇത്തരം കോച്ചുകള്‍  റായ്ബറേലിയിലെ മോഡേണ്‍ കോച്ച്‌ ഫാക്ടറിയിലാണ്  നിര്‍മ്മിക്കുക. 

യൂറോപ്പ് സന്ദര്‍ശനം നടത്തിയ റെയില്‍വേ സംഘമാണ് അലുമിനിയം കോച്ചുകള്‍ നിര്‍ദേശിച്ചത്. കുറഞ്ഞ ഊര്‍ജം ഉപയോഗിച്ചാല്‍ മതി എന്നതാണ് അലൂമിനിയം കോച്ചുകളുടെ പ്രധാന പ്രത്യേകത.  യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലും 15 വര്‍ഷത്തില്‍ ഏറെയായി അലുമിനിയം കോച്ചുകള്‍ ഉപയോഗിക്കുന്നുണ്ട്. 

അലുമിനിയം കോച്ചുകള്‍ തുരുമ്പില്‍ നിന്ന് വിമുക്തമായതിനാല്‍ തന്നെ സാധാരണ കോച്ചുകളെക്കാള്‍ കൂടുതല്‍ നിലനില്‍ക്കും. വര്‍ഷത്തില്‍ 500 അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാനാണ് കോച്ച്‌ ഫാക്ടറി അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തില്‍ 250 കോച്ചുകള്‍ നിര്‍മ്മിക്കും.

അലുമിനിയം കോച്ച്‌ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ യൂറോപ്പില്‍ നിന്നോ ജപ്പാനില്‍ നിന്നോ ആയിരിക്കും മോഡേണ്‍ കോച്ച്‌ ഫാക്ടറി സ്വീകരിക്കുക. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കും. ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരം കോച്ചുകള്‍ ഉപയോഗിക്കുന്നത്.

Follow Us:
Download App:
  • android
  • ios