അഞ്ച് കുട്ടികളുടെ അമ്മയായ നാജി നൗഷി എന്ന മലയാളി സ്ത്രീ മഹീന്ദ്ര ഥാറിൽ നടത്തിയ ലോകയാത്രയെക്കുറിച്ചാണ് ഈ ലേഖനം. 2022-ൽ ഫിഫ ലോകകപ്പ് കാണാൻ തുടങ്ങിയ യാത്ര 26 രാജ്യങ്ങളും 80,000 കിലോമീറ്ററും പിന്നിട്ട് ഇന്ത്യയിൽ തിരിച്ചെത്തി.
ലോകം കണ്ടവരെല്ലാം സഞ്ചാരികളാണ്. അത്തരമൊരു ദൈർഘ്യമേറിയ യാത്രയിലാണ് അഞ്ച് കുട്ടികളുടെ അമ്മയായ നാജി നൗഷി എന്ന മലയാളി സ്ത്രീ. സ്വന്തം മഹീന്ദ്ര ഥാറിൽ അവർ ഇതിനകം കടന്ന് പോയത് 26 ഓളം രാജ്യങ്ങൾ, 80,000 കിലോമീറ്റർ. ഇതിനിടെ ലയണൽ മെസിയുടെ ലോകക്കപ്പ് വിജയം അടക്കം നാജി കണ്ടു. നാജിയുടെ അവസാന പോസ്റ്റുകൾ ഉത്തരേന്ത്യയിൽ നിന്നുള്ളവയാണ്.
ലോകം കണ്ട യാത്ര
2022 ൽ ഫിഫ ലോകകപ്പ് കാണാൻ കേരളത്തിൽ നിന്ന് ദോഹയിലേക്ക് മഹീന്ദ്ര ഥാറിൽ യാത്ര തുടങ്ങുന്നതോടെയാണ് നാജിയുടെ ലോകം പര്യടനം ആരംഭിക്കുന്നത്. ലോകക്കപ്പിൽ അർജന്‍റീനയ്ക്ക് വേണ്ടി ലയണൽ മെസി കപ്പ് ഉയർത്തിയെങ്കിലും നാജി തന്‍റെ യാത്ര അവസാനിപ്പിച്ചില്ല. തന്‍റെ മുന്നിൽ നീണ്ട് കിടക്കുന്ന വഴികളിലൂടെ അവർ രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ചു.
പോയ ഇടത്തെല്ലാം താന്‍ ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നുമാണെന്ന് അറിയിച്ചു. ഒപ്പം മഹിന്ദ്ര ഥാറിലാണ് ലോകം ചുറ്റുന്നതെന്നും. അതിർത്തി പരിശോധനകൾ, പേപ്പർ വർക്കുകൾ, കസ്റ്റംസ്, രാത്രി ഡ്രൈവുകൾ തുടങ്ങി എല്ലാം കാര്യങ്ങളും നാജി ഒറ്റയ്ക്കാണ് ചെയ്തത്. 26 രാജ്യങ്ങൾ ചുറ്റി 2025 - ൽ നാജി ഇന്ത്യയിലേക്ക് നടങ്ങി. ഇപ്പോൾ ഉത്തരേന്ത്യയിലൂടെ കേരളത്തിലേക്കുള്ള യാത്രയിലാണ് നാജി.
ലേകം കണ്ട സഞ്ചാരി
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10 ലക്ഷം ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോൾ നാജിക്കുള്ളത്. പതിനായിരങ്ങൾ കടന്ന് ലക്ഷങ്ങളാണ് ഇപ്പോൾ നാജിയുടെ ഓരോ വീഡിയോയ്ക്കും ലഭിക്കുന്ന ലൈക്കുകൾ. കേരളത്തിന്‍റെയെന്നല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലേ ഏറ്റവും ദൈർഘ്യമേറിയ യാത്രക്കാരിയായി ഒരുപക്ഷേ നാജി ഇതിനകം മാറിക്കഴിഞ്ഞിരിക്കും. ഒറ്റയ്ക്ക് ജീപ്പുമായി ഇത്രയേറെ രാജ്യങ്ങളും കിലോമീറ്ററുകളും സഞ്ചരിച്ച ഒരു സ്ത്രീയില്ലെന്ന് തന്നെ പറയാം.


