സഞ്ചാരി പ്രേമികളെ നിങ്ങളെയും കാത്തിതാ അഞ്ച് മനോഹര സ്ഥലങ്ങള്‍
ഒരു മാസമോ രണ്ട് മാസമോ അതല്ല ഒരു വര്‍ഷമോ യാത്രയ്ക്കായ് മാത്രം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ ഈ സ്ഥലങ്ങളിലേക്ക് പോകാന്‍ നിങ്ങള്‍ ഒരുങ്ങിക്കോളു.
1. ഏകാന്തതയുടെ സൗന്ദര്യം നുണഞ്ഞ്..

മനുഷ്യസ്പര്‍ശം അധികം ഏല്‍ക്കാത്ത സ്ഥലമാണ് അന്‍റാര്‍ട്ടിക്കയിലെ റോസ് സീ പ്രദേശങ്ങള്‍.എല്ലാ വര്‍ഷവും രണ്ട് മാസം ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി ഉണ്ട്. സമുദ്ര പക്ഷികളും പെന്‍ഗ്വിനുകളും തിമിംഗലങ്ങളും പിന്നെ കുറച്ച് ശാസ്ത്രഞ്ജന്മാരുമായിരിക്കും നിങ്ങള്‍ക്ക് ഇവിടെ കൂട്ട്. ബഹളങ്ങളും ആരവങ്ങളും ഇല്ലാതെ ഏകാന്തതയില്‍ ലയിച്ച് നിങ്ങള്‍ക്ക് ഇവിടം ആസ്വദിക്കാം.
2. പുരാതന വാണിജ്യ നഗരങ്ങളിലേക്ക്..

കാഴ്ച്ചകളേറെയുള്ള നഗരങ്ങളാണ് കിര്‍ഗിസ്ഥാനും, ഉസ്ബക്കിസ്ഥാനും. ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കണ്ടിരിക്കേണ്ട സ്ഥലം. ചൈനയില്‍ നിന്ന് മെഡിറ്ററേനിയനിലേക്കുള്ള പുരാതന സില്‍ക്ക് റൂട്ട് നിങ്ങളെ അമ്പരിപ്പിക്കും. ബെയ്ജിങ്ങില്‍ തുടങ്ങി ഇസ്താംബൂളില്‍ അവസാനിപ്പിക്കാം ഈ യാത്ര.
3. ഒരു സാഹസിക ആഫ്രിക്കന്‍ യാത്ര..

കെനിയയില്‍ ആരംഭിക്കുന്ന ഈ യാത്ര സാഹസികമായ അനുഭൂതി നിങ്ങള്‍ക്ക് നല്‍കും. വിക്ടോറിയ വെള്ളച്ചാട്ടവും , റാണ്ടാസ് മലനിരകളിലെ ഗോറില്ലകളും നിങ്ങളുടെ യാത്രയെ വന്യമാക്കും. ബുഷ്മെന്‍ ഗോത്ര വിഭാഗത്തിലെ ജനങ്ങളെ അടുത്തറിയാനും ഈ യാത്ര നിങ്ങളെ സഹായിക്കും.
4. സഞ്ചാരികള്‍ അധികമായി എത്തിപ്പെടാത്ത ഭൂട്ടാന്‍..

വലിയ വെള്ളച്ചാട്ടങ്ങളും അപൂര്‍വ്വ കടുവകളും നിങ്ങളെ ഭൂട്ടാനില്‍ വരവേല്‍ക്കും. ലോകത്തില്‍ ഇന്നുവരെ ആരും കീഴടക്കാത്ത മലയായ ഭൂട്ടാനിലെ ഗന്‍കര്‍ പ്യൂയെന്‍സ ആരെയും അതിശയിപ്പിക്കും.
5.ഫൈവ് സ്റ്റാര്‍ റോഡിലൂടെ ഒരു യാത്ര..

അമേരിക്കന്‍ റോഡുകളിലൂടെയുള്ള യാത്ര നിങ്ങള്‍ക്ക് മനോഹരമായ ഒരു അനുഭവമായിരിക്കും. അമേരിക്കയിലെ പ്രശസ്ത ആഡംബര യാത്ര കമ്പിനിയായ ഓള്‍ റോഡ്സ് നോര്‍ത്ത് യാത്രയില്‍ വേണ്ടതെല്ലാം സഞ്ചാരികള്‍ക്ക് ചെയ്ത് നല്‍കുന്നതാണ്. യാത്രയുടെ വിവരങ്ങള്‍ അടങ്ങിയ കുറിപ്പ് മുതല്‍ താമസം വരെ ഈ ആഡംബര യാത ഏജന്‍സി നിങ്ങള്‍ക്ക് നല്‍കുന്നതാണ്.
