ലോകത്തിലെ ഏറ്റവും മികച്ച ആ‍ഡംബര കാറുകളിലൊന്നായ ബിഎം‍ഡബ്ല്യു സെവൻ സീരീസ് സ്വന്തമാക്കി നടന്‍ അനൂപ് മേനോൻ.
ബിഎം‍‍ഡബ്ല്യു സെവൻ സീരീസ് നിരയിലെ‍ ‍ഡീസൽ മോ‍ഡലായ 730 എൽഡിയാണ് അനൂപ് മേനോൻ സ്വന്തമാക്കിയത്.

ജാഗ്വർ എക്സ്ജെ, ഔഡി ക്യൂ 7 എന്നീ ലക്ഷ്വറി കാറുകൾ അനൂപ് മേനോന്റെ ഗ്യാരേജിലുണ്ട്. ബിഎംഡബ്ല്യുവിന്റെ അ‍ഞ്ചാം തലമുറ സെവൻ സീരിസാണിപ്പോൾ വിപണിയിലുള്ളത്.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിൻപവർ ടർബോ എന്‍ജിന്‍ ടെക്നോളജിയാണ് 7 സീരിസിനു കരുത്തുപകരുന്നത്. മൂന്നു ലിറ്റർ ആറു സിലിണ്ടർ ഡീസൽ എന്‍ജിൻ 195 കിലോവാട്ട് / 265 എച്ച് പി കരുത്ത് ഉൽപ്പാദിപ്പിക്കും. 2000-2500 ആർപിഎമ്മിൽ 620 ന്യൂട്ടൺ മീറ്റർ പരമാവധി ടോർക്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 6.2 സെക്കൻഡ്. 250 കിലോമീറ്ററാണ് പരമാവധി വേഗത. 1.12 കോടി രൂപ മുതൽ 2.2 കോടി രൂപവരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.
കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ പ്ലാറ്റിനോ ക്ലാസിക്കിൽ നിന്നാണ് അനൂപ് മേനോന്‍ കാർ സ്വന്തമാക്കിയത്.