Asianet News MalayalamAsianet News Malayalam

കരസേനയില്‍ നിന്നും 100 കോടിയുടെ കരാര്‍ സ്വന്തമാക്കി അശോക് ലെയ്‍ലാന്‍ഡ്

  • എച്ച് എം വി ടെൻ ബൈ ടെൻ വാഹനങ്ങള്‍
  • കരസേനയുടെ 100 കോടിയുടെ കരാര്‍
  • സ്വന്തമാക്കി അശോക് ലെയ്‍ലാന്‍ഡ്
Ashok Leyland wins Rs 100 crore from Defence Ministry

ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് വാഹനങ്ങൾ നല്‍കാൻ 100 കോടിയുടെ കരാർ സ്വന്തമാക്കി അശോക് ലേയ്ലൻഡ്. 10 ബൈ 10 വാഹന(എച്ച് എം വി ടെൻ ബൈ ടെൻ) കരസേനയ്ക്ക് നല്‍കാനാണ് കരാര്‍. സ്മെർച് റോക്കറ്റുകൾ കൊണ്ടുപോകാനാണ് ഇവ ഉപയോഗിക്കുന്നത്.

ആദ്യ ഘട്ടമെന്ന നിലയിലാണ് 100 കോടി രൂപയുടെ ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. 10 ബൈ 10 എച്ച് എം വിക്കായി കരസേന ദീർഘകാലമായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് അശോക് ലേയ്ലൻഡിനെ തെരെഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

കഴിഞ്ഞ വർഷം കമ്പനി പങ്കെടുത്ത 15 ടെൻഡറിൽ 12 എണ്ണവും നേടാൻ കഴിഞ്ഞതായി അശോക് ലേയ്ലൻഡ് ഡിഫൻസ് വിഭാഗം മേധാവി അമൻദീപ് സിങ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios