Asianet News MalayalamAsianet News Malayalam

നികുതിയില്ലാതെ വില 1.33 കോടി, ഇത് പുതിയ ഔഡി!

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ പ്രീമിയം എസ്‌യുവിയായ Q8 -നെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 

Audi Q8 Launched In India
Author
Mumbai, First Published Jan 16, 2020, 11:19 AM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ പ്രീമിയം എസ്‌യുവിയായ Q8 -നെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.33 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 

ഔഡിയുടെ ഫ്ലാഗ് ഷിപ്പ് എസ്‌യുവിയാണ് ക്യു8. ഔഡി നിരയില്‍ Q7 -ന് മുകളിലാണ് Q8 -ന് സ്ഥാനം. ഒരു വകഭേദത്തില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീച്ചറുകളിലും ഡിസൈനിലും കാര്യമായ മാറ്റങ്ങളുണ്ട്. വളരെ സ്‌പോര്‍ട്ടിയായ രൂപകല്‍പ്പനയാണ് പുതിയ Q8 -ന്. 

സില്‍വര്‍ ആവരണത്തോടെയുള്ള വലിയ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവ മുന്‍വശത്തെ മനോഹരമാക്കുന്നു. അതേസമയം വലിപ്പത്തിന്റെ കാര്യത്തില്‍, ഔഡി Q8 അതിന്റെ മുഖ്യ എതിരാളികളായ ബിഎംഡബ്ല്യു X7, മെഴ്സിഡീസ്-ബെന്‍സ് GLS എന്നിവയേക്കാള്‍ ചെറുതാണ്.

വാഹനത്തിന് കമ്പനിയുടെ മാട്രിക്‌സ് എല്‍ഇഡി യൂണിറ്റും ഓപ്ഷണലായി ലഭിക്കും. പിന്നിലെ ചെരിഞ്ഞ റൂഫ്‌ലെയിനും 21 ഇഞ്ച് അലോയി വീലുകളുമാണ് വശങ്ങളെ ആകര്‍ഷകമാക്കുന്നു. പിന്നില്‍ ഇരട്ട എക്‌സ്‌ഹോസ്റ്റും വളരെ നേര്‍ത്ത എല്‍ഇഡി ടെയില്‍ ലാമ്പുമാണ് പ്രധാന ആകര്‍ഷണം.

4,986 mm നീളവും 1,995 mm വീതിയും 1,705 mm ഉയരവും വാഹനത്തിനുണ്ട്. 2,995 mm ആണ് വാഹനത്തിന്റെ വീല്‍ബേസ്. ആഢംബരം വിളിച്ചോതുന്നതാണ് വാഹനത്തിന്റെ അകത്തളം. മൂന്ന് ഡിജിറ്റല്‍ ഡിസ്‌പ്ലേകളാണ് അകത്തളത്തിലെ മുഖ്യആകര്‍ഷണം.

സെന്റര്‍ കണ്‍സോളിലെ 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8.6 ഇഞ്ചിന്റെ ക്ലെമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നവ ഇന്‍റീരിയറിനെ സമ്പന്നമാക്കുന്നു. 

നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ട ടെക്‌നോളജി, പനോരമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ബാംഗ് & ഒലുഫ്സെന്‍ സൗണ്ട് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.

പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം എത്തുക. 3.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്‍ഡ് ബിഎസ് 6  എഞ്ചിനാണ് Q8 -ന്റെ ഹൃദയം. ഈ എഞ്ചിന്‍ 335 bhp കരുത്തില്‍ 500 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.9 സെക്കന്‍ഡുകള്‍ മാത്രം മതി. 

എട്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ടയര്‍ പ്രഷര്‍ മാനേജ്‌മെന്റ് സിസ്റ്റം, ഇലക്ട്രോമാഗ്‌നെറ്റിക്ക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ തുടങ്ങി മികച്ച സുരക്ഷാ സന്നാഹങ്ങളുമുണ്ട്. വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചതയാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios