ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ബെനലി 1911ലാണ് സ്ഥാപിതമാകുന്നത്. ഇറ്റലിയിലെ പെസാരോ ആയിരുന്നു ആസ്ഥാനം. ഇടക്കാലത്ത് സാമ്പത്തികപരമായി തകര്‍ന്ന ബെനലിയെ ചൈനീസ് കമ്പനിയായ ക്വിൻജിയാങ്ങാണ് കൈപിടിച്ചുയര്‍കത്തുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സോപയിൽ ടിആർകെ 502, ലിയോൺസിനോ സ്ക്രാംബ്ലർ മോഡലുകളുടെ പ്രദർശനം ബെനലി നടത്തിയിരുന്നു. ഇതുകൂടാതെ മൂന്ന് കരുത്തന്‍ ബൈക്കുകളെക്കൂടി ബെനലി ഇന്ത്യയിലെത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 750സിസി, 900സിസി, 1200സിസി എന്നീ കരുത്തുറ്റ മോട്ടോർസൈക്കിളുകളെപ്പറ്റിയുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

പോലീസ് ക്രൂസറിന്റെ രൂപഭാവമാണ് ടൂറിംഗ് മോഡലായ 1200സിസി ബൈക്കിന്. 1200സിസി ഇൻ-ലൈൻ ത്രീസിലിണ്ടർ എൻജിനാണ് ഈ മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ടിഎൻടി 899 ബൈക്കിലുള്ള 898സിസി എൻജിന്റെ പുതുക്കിയ പതിപ്പാണ് 900സിസി മോട്ടോർസൈക്കിളില്‍ ഉപയോഗിച്ചിട്ടുള്ളത്. അപ്-സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, നേക്കഡ് ഡിസൈൻ, വണ്ണംകൂടി എക്സോസ്റ്റ് എന്നീ പ്രത്യേകതകളാണ് 900സിസി ബൈക്കിനുള്ളത്. 750സിസി വേരയന്റിന് ഡുക്കാട്ടി ബൈക്കുകളുമായി ചെറിയൊരു സാമ്യത തോന്നുന്നുണ്ട്. ടിആർകെ 502 മോഡലിൽ ഉപയോഗിച്ചിട്ടുള്ള അതെ എൻജിന്‍ ഈ ബൈക്കിലും കരുത്തേകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മൂന്ന് വാഹനങ്ങളുടെയും ലോഞ്ചിംഗിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.