എഞ്ചിന്‍ തകരാര്‍ കാറുകള്‍ തിരികെ വിളിക്കുന്നു

തെക്കന്‍ കൊറിയയില്‍ എഞ്ചിന്‍ തകരാര്‍ മൂലം ബി എം ഡബ്ല്യു കാറുകള്‍ തിരികെ വിളിക്കുന്നു. എഞ്ചിന്‍ തകരാര്‍ മൂലം തീ പടര്‍ന്നതിനെ തുടര്‍ന്നാണ് തിരിച്ചു വിളിക്കല്‍. അതിവേഗത്തില്‍ ദീര്‍ഘനേരം ഡ്രൈവ് ചെയ്യുമ്പോള്‍ എന്‍ജിനില്‍ നിന്ന് തീ പടരുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. 

തുടര്‍ന്ന് കമ്പനി മാപ്പു പറഞ്ഞിരുന്നു. എഞ്ചിനകത്തെ ഗ്യാസ് പുറന്തള്ളുന്ന ഭാഗത്താണ് ചോര്‍ച്ചയെ തുടര്‍ന്ന് തീ പടര്‍ന്നത്. എഞ്ചിനുള്ളില്‍ നിന്ന് പുക ഉയരുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് നടപടി.