Asianet News MalayalamAsianet News Malayalam

എട്ടു മണിക്കൂർ നിർത്താതെ ഡ്രിഫ്റ്റ് ചെയ്ത് ബിഎം‍ഡബ്ല്യു ഗിന്നസിൽ; വീഡിയോ വൈറല്‍

BMW M5 refuel mid drift to take guinnes record
Author
First Published Jan 10, 2018, 6:12 PM IST

ഒരിക്കൽ പോലും വാഹനം നിർത്താതെ തുടര്‍ച്ചായി എട്ടുമണിക്കൂർ ഡ്രിഫ്റ്റ് ചെയ്ത് 374 കിലോമീറ്ററുകൾ പിന്നിട്ട് ബിഎം‍ഡബ്ല്യു ഗിന്നസിൽ കയറി. റെക്കോർഡ് നേട്ടത്തിനിടെ രണ്ട് ഗിന്നസ് റെക്കോർഡുകളാണ് ജര്‍മ്മന്‍ വാഹനിര്‍മ്മാതാക്കളായ ബിഎംഡബ്ല്യ എം 5 സ്വന്തമാക്കിയത്.

ബിഎംഡബ്ല്യു ഡ്രൈവിങ് ഇൻട്രക്റ്റർ ജോൺ ഷ്വട്സാണ് പുതിയ റെക്കോർഡ് സ‍ൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ തന്നെ 81.5 കിലോമീറ്റർ ഡ്രിഫ്റ്റ് റെക്കോർഡാണ് തിരുത്തിക്കുറിച്ചത്.  6.6 ലീറ്റർ എൻജിനുള്ള ഈ എം 5 ന് 600 ബിഎച്ച്പി കരുത്തുണ്ട്. എട്ടുമണിക്കൂറിനിടെ അഞ്ചു വട്ടമാണ് ബിഎം‍ഡബ്ല്യു ഇന്ധനം നിറച്ചത്. ഒരിക്കല്‍ പോലും വാഹനം നിർത്താതെ സമാന്തരമായി മറ്റൊരു എം 5 ഡ്രിഫ്റ്റ് ചെയ്തായിരുന്നു ഇന്ധനം നിറച്ചത്. ഡ്രിഫ്റ്റിങ്ങിനായി പ്രത്യേകം ഘടിപ്പിച്ച ഇന്ധന ടാങ്കിൽ 50 സെക്കന്റിൽ 68 ലീറ്റർ ഇന്ധനം നിറയ്ക്കാനാകും.

രണ്ടാമത്തെ റെക്കോർഡ് വെള്ളം നിറഞ്ഞ പ്രതലത്തിൽ ഏറ്റവും കൂടുതൽ ദൈർഘ്യം രണ്ട് വാഹനങ്ങൾ സമാന്തരമായി ഡ്രിഫ്റ്റ് ചെയ്തതായിരുന്നു.  ഇന്ധനം നിറയ്ക്കാനെത്തിയ എം5 തന്നെ ആയിരുന്നു അതിനായി ഉപയോഗിച്ചത്.

 

 

Follow Us:
Download App:
  • android
  • ios