1.1 ലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ട് വിപണി പിടിച്ചടക്കി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എസ്.യു.വി ബ്രെസ. ഏപ്രില്‍, ഫെബ്രുവരി മാസം യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ 120 ശതമാനത്തിലേറെ വളര്‍ച്ച മാരുതി സുസുക്കി സ്വന്തമാക്കിയിരുന്നു.

വിപണിയിലെത്തി മൂന്നു മാസത്തിനുള്ളില്‍തന്നെ രാജ്യത്തെ മികച്ച വില്‍പ്പനയുളള ആദ്യ 10 കാറില്‍ സ്ഥാനംപിടിച്ച ബ്രെസയ്ക്ക് നിലവില്‍ അന്‍പതിനായിരത്തിലേറെ ബുക്കിങ് പെന്‍ഡിങിലുമുണ്ട്.

24.3 കിലോമീറ്ററിറിന്റെ മികച്ച ഇന്ധനക്ഷമത വാഗ്ദ്ധാനം ചെയ്യുന്ന ബ്രെസയ്ക്ക് 1. 3 ലിറ്റര്‍ DDis ഡീസല്‍ എഞ്ചിന്‍ 4000 ആര്‍പിഎമ്മില്‍ 88.5 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമേകും.

7.199.88 ലക്ഷമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.