Asianet News MalayalamAsianet News Malayalam

പുത്തന്‍ എഞ്ചിനുമായി ഫോര്‍ഡ് എക്കോസ്‍പോര്‍ട്ട്

ജനപ്രിയ എസ്‍യുവി എക്കോസ്പോര്‍ട്ടിന്‍റെ ബിഎസ്6 പതിപ്പുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. 

BS6 Ecosport Launched
Author
Mumbai, First Published Jan 23, 2020, 9:42 AM IST

ജനപ്രിയ എസ്‍യുവി എക്കോസ്പോര്‍ട്ടിന്‍റെ ബിഎസ്6 പതിപ്പുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. 8.04 ലക്ഷം മുതല്‍ 11.58 ലക്ഷം രൂപ വരെയാണ് സബ്‌കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലുള്ള ഈ വാഹനത്തിന്‍റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 13,000 രൂപ കൂടി. 4,700 രൂപ അധികം നല്‍കിയാല്‍ ഒരു ലക്ഷം കിമീ അല്ലെങ്കില്‍ പത്ത് വര്‍ഷ സര്‍വീസ് പാക്കേജ് ലഭിക്കും.

നിലവിലെ അതേ എഞ്ചിന്‍ തന്നെയാണ് 2020 ഫോഡ് എക്കോസ്‌പോര്‍ട്ടിന്‍റെയും ഹൃദയം.  ഇത് ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചു. 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഡിസിഐ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു.

വാഹനത്തിന്‍റെ ലുക്ക്, കാബിന്‍, കംഫര്‍ട്ട് ഫീച്ചറുകള്‍, സുരക്ഷാ ഫീച്ചറുകള്‍ എന്നിവയില്‍ മാറ്റമില്ല. ആപ്പിള്‍ കാര്‍പ്ല, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ‘സിങ്ക് 3’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എംബെഡ്ഡഡ് നാവിഗേഷന്‍ സിസ്റ്റം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എച്ച്‌ഐഡി ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ 2020 മോഡലിനും ലഭിച്ചു. ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും മറ്റ് സുരക്ഷാ ഫീച്ചറുകളും തുടര്‍ന്നും നല്‍കി. എബിഎസ്, ഇബിഡി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.

ഫോര്‍ഡ് നിരയില്‍ നിന്നുള്ള ജനപ്രിയ കോംപാക്ട് എസ്‌യുവിയാണ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയിലെ ആദ്യ നാലു മീറ്ററില്‍ താഴെയുള്ള കോംപാക്ട് എസ്‌യുവി കൂടിയാണ്. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ്സ എന്നിവരാണ് ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിന്റെ വിപണിയിലെ എതിരാളികള്‍. 

ഇന്ത്യയില്‍ വില്‍പ്പന ഉയര്‍ത്തുന്നതിന്റെ ഭാഗമായി മഹീന്ദ്രയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കത്തിലാണ് ഫോര്‍ഡ്. 

Follow Us:
Download App:
  • android
  • ios