Asianet News MalayalamAsianet News Malayalam

സിയാസിന് പുതിയ എഞ്ചിനും മോഹവിലയില്‍ പുതിയൊരു പതിപ്പും!

മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നായ സിയാസ്  ബിഎസ് 6 പാലിക്കുന്ന എഞ്ചിനോടെ വിപണിയില്‍ അവതരിപ്പിച്ചു. 

BS6 Maruti Ciaz Launched In India
Author
Mumbai, First Published Jan 30, 2020, 9:37 AM IST

മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നായ സിയാസ്  ബിഎസ് 6 പാലിക്കുന്ന എഞ്ചിനോടെ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ബിഎസ് 6 സിയാസ് ലഭിക്കുന്നത്. മാരുതി സുസുക്കിയുടെ പതിനൊന്നാമത്തെ ബിഎസ് 6 മോഡലാണ് സിയാസ്. 

BS6 Maruti Ciaz Launched In India

പുതുതായി സിയാസ് എസ് എന്ന സ്‌പോര്‍ട്ടി വേരിയന്‍റും മാരുതി വിപണിയില്‍ അവതരിപ്പിച്ചു. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകള്‍ കൂടാതെ ആണ് ഈ പുതിയ വേരിയന്‍റിന്‍റെ അവതരണം. 8.31 ലക്ഷം മുതല്‍ 11.09 ലക്ഷം രൂപ വരെയാണ് വഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ വേരിയന്റുകളുടെ വില 11,000 മുതല്‍ 22,000 രൂപ വരെ വര്‍ധിച്ചു. 10.08 ലക്ഷം രൂപയാണ് സിയാസ് എസ് വേരിയന്റിന് വില.

ടോപ് സ്‌പെക് ആല്‍ഫ മാന്വല്‍ വേരിയന്റ് അടിസ്ഥാനമാക്കിയാണ് സിയാസ് എസ് വേരിയന്റ് നിര്‍മിച്ചിരിക്കുന്നത്. ഡുവല്‍ ടോണ്‍ സ്‌പോര്‍ട്ടി എക്‌സ്റ്റീരിയര്‍, വശങ്ങളിലും പിറകിലും ബോഡിയുടെ ചുവട്ടില്‍ കറുത്ത ക്ലാഡിംഗ്, ബൂട്ട് ലിഡില്‍ സ്ഥാപിച്ച കറുത്ത സ്‌പോയ്‌ലര്‍, ഒആര്‍വിഎം കവര്‍, ഫോഗ് ലാംപിന് അലങ്കാരം എന്നിവയോടെയാണ് സിയാസ് എസ് വരുന്നത്. മള്‍ട്ടി സ്‌പോക്ക് 16 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കി. സ്‌പോര്‍ട്ടി ഇന്റീരിയര്‍ പൂര്‍ണമായും കറുപ്പ് നിറത്തിലാണ്. എന്നാല്‍ ഡോര്‍ ട്രിമ്മിലും ഇന്‍സ്ട്രുമെന്റ് പാനലിലും സില്‍വര്‍ സാന്നിധ്യം കാണാം. സാധാരണ വേരിയന്റുകളുടെ കാബിനില്‍ ഇളം തവിട്ടുനിറത്തിലും കറുപ്പിലുമുള്ള ഡുവല്‍ ടോണ്‍ തീം തുടരും. സാങ്‌രിയ റെഡ്, പ്രീമിയം സില്‍വര്‍, പേള്‍ സ്‌നോ വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ സിയാസ് എസ് ലഭിക്കും.

BS6 Maruti Ciaz Launched In India

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 105 എച്ച്പി കരുത്ത് പുറപ്പെടുവിക്കും. സുസുകിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി. ഇന്ത്യയില്‍ ഏറ്റവും ജനപ്രീതി നേടിയ മിഡ്‌സൈസ് സെഡാനാണ് മാരുതി സുസുകി സിയാസ് പുറത്തിറങ്ങിയിട്ട് 2019 ഒക്ടോബറില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 2014 ഒക്ടോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി സിയാസ് ആദ്യമായി അവതരിപ്പിച്ചത്. ഈ കാലയളവില്‍ 2.7 ലക്ഷത്തിലധികം യൂണിറ്റ് സിയാസ് ഇന്ത്യയില്‍ വിറ്റത്. 

നിലവില്‍ സ്വന്തം സെഗ്‌മെന്റില്‍ 30 ശതമാനത്തില്‍ കൂടുതലാണ് മാരുതി സുസുക്കി സിയാസിന്റെ വിപണി വിഹിതം. 2016-17, 2017-18, 2018-19 എന്നിങ്ങനെ മൂന്ന് തുടര്‍ച്ചയായ സാമ്പത്തിക വര്‍ഷങ്ങളില്‍ സെഗ്‌മെന്റ് ലീഡറായിരുന്നു സിയാസ്. സിയാസിന്റെ ആകെ വില്‍പ്പനയില്‍ 54 ശതമാനത്തിലധികം ആല്‍ഫ എന്ന ടോപ് വേരിയന്റാണെന്ന് മാരുതി സുസുകി പറയുന്നു. മാത്രമല്ല, സിയാസിന്റെ ആകെ വില്‍പ്പനയില്‍ 50 ശതമാനത്തിലധികം നടന്നത് മെട്രോ നഗരങ്ങളിലും ഒന്നാം നിര വിപണികളിലുമായിരുന്നു.

BS6 Maruti Ciaz Launched In India

വാഹനത്തിന്റെ രണ്ടാം പതിപ്പ് 2018ലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.  സ്‍മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ 1.5 ലീറ്റർ പെട്രോൾ, 1.3 ലിറ്റര്‍ ഡീസല്‍ എൻജിനുകളാണ് സിയാസിന്‍റെ ഹൃദയം. 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.  ഇതിന് പുറമെ, പെട്രോള്‍ മോഡലില്‍ എസ്.എച്ച്.വി.എസ് സെമി ഹൈബ്രീഡ് സംവിധാനം ഒരുക്കിയിരിക്കുന്നതാണ് മറ്റൊരു പുതുമ.

ആദ്യമായാണ് മരുതിയുടെ വാഹനത്തില്‍ ഈ സംവിധാനം അവതരിപ്പിക്കുന്നത്.  ഫിയറ്റ് വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്ന 1.3 ലിറ്റര്‍ എസ്.എച്ച്.വി.എസ് എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഡീസല്‍ എന്‍ജിനിലുള്ളത്.

BS6 Maruti Ciaz Launched In India

എൽഇഡി ഡേറ്റം റണ്ണിങ് ലാംപോടുകൂടിയെ ഹെഡ്‌ലൈറ്റും മനോഹരമായ ഗ്രില്ലും മുൻവശത്തെ വേറിട്ടതാക്കുന്നു. ആദ്യ സിയാസിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പ്രീമിയം ലുക്കിലാണ് പുതിയ വാഹനം. പുതിയ അലോയ് വീലുകൾ, ഇലക്ട്രോണിക് സൺറൂഫ് എന്നിവ പ്രധാന സവിശേഷതകളാണ്. ഉള്‍ഭാഗത്തിനും കൂടുതൽ പ്രീമിയം ഫിനിഷുണ്ട്. നെക്സ വഴി വിൽപ്പനയ്ക്കെത്തുന്ന മാരുതിയുടെ നാലാമത്തെ വാഹനമാണ് സിയാസ്.  8.19 ലക്ഷം മുതല്‍ 11.38 ലക്ഷം രൂപ വരെയാണ് മാരുതി സുസുകി സിയാസിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർണ, ടൊയോട്ട യാരിസ് തുടങ്ങിയവരാണു സിയാസിന്‍റെ മുഖ്യ എതിരാളികൾ.

BS6 Maruti Ciaz Launched In India

Follow Us:
Download App:
  • android
  • ios