ബുള്ളറ്റിനെ വീഴ്‍ത്തുന്ന കെടിഎം വീഡിയോ വൈറല്‍

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വലിച്ചിടുന്ന കെടിഎമ്മിന്‍റെ വീഡിയോ വൈറലാകുന്നു. റോയൽ എൻഫീൽഡിനെ അനായസേന കയറ്​ കെട്ടി വലിക്കുന്ന കെ.ടി.എം ബൈക്കിന്‍റെ വീഡിയോയാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്​.

ഇരുദിശകളിലേക്കായി നിർത്തിയ എൻഫീൽഡ്​ സ്​റ്റാൻഡേർഡ്​ 350 കെടിഎം ആർസി 390 ബൈക്കുകള്‍ ആണ്​ വിഡിയോയിൽ. കയറു കൊണ്ടും ഇരുമ്പു ചങ്ങലകൊണ്ടുമൊക്കെ പരസ്പരം​ ബന്ധിപ്പിച്ച്​ ബൈക്കുകൾ ഇരു ദിശകളിലേക്ക്​ ഓടിക്കാൻ ശ്രമിക്കുന്നതും ബുള്ളറ്റ് പരാജയപ്പെടുന്നതുമാണ് വീഡിയോയില്‍. നിരവധി തവണ ശ്രമിച്ചിട്ടും ബുള്ളറ്റ് പരാജയപ്പെടുന്നതും ഒരു തവണ ബുള്ളറ്റ് മറിഞ്ഞു വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.