അടിമുടി തീ വിഴുങ്ങിയിട്ടും നിൽക്കാതെ ഓടുന്ന കാറിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹരിയാന ഗുരുഗ്രാമിലെ ഫ്ലൈ ഓവറിലാണ് സംഭവം. വാഹനത്തിന് തീ പിടിച്ച ഉടൻ ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു. 

അടിമുടി തീ വിഴുങ്ങിയിട്ടും നിൽക്കാതെ ഓടുന്ന കാറിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹരിയാന ഗുരുഗ്രാമിലെ ഫ്ലൈ ഓവറിലാണ് സംഭവം. വാഹനത്തിന് തീ പിടിച്ച ഉടൻ ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു. 

വലിയൊരു ശബ്ദത്തെ തുടർന്ന് തീ ആളിപ്പടര്‍ന്നതിനെ തുടർന്ന് കാറിൽ നിന്നും ഉടമയും ഡ്രൈവറുമായ യുവാവ് ചാടി രക്ഷപ്പെടുകയായിരുന്നു. അതിനിടെ വാഹനത്തിന്‍റെ എഞ്ചിന്‍ ഓഫ് ചെയ്യാന്‍ മറന്നതാണ് കാര്‍ ഓട്ടം തുടരാന്‍ കാരണം. കാര്‍ ഒരു ഓട്ടോയിലിടിക്കുന്നതും നാട്ടുകാര്‍ ഓടിക്കൂടി പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്.