അമേരിക്കയിലെ ഒക്‌ലഹോമയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രദേശിക സമയം രാവിലെ 10.30 നായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.  നിർത്താനുള്ള നിർദ്ദേശങ്ങൾ പാലിക്കാതെ അമിത വേഗത്തിൽ പോകുകയായിരുന്ന കാർ പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഒരാൾ ഇടയ്ക്ക് ചാടി രക്ഷപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. 

കുതിച്ചു പായുന്ന ഒരു കാറിനെ പിന്തുടരുന്ന നിരവധി പൊലീസ് വാഹനങ്ങൾ. അതിവേഗത്തിലൊടുന്ന കാറിൽ നിന്ന് ഇടയ്ക്കുവെച്ച് ചാടി രക്ഷപ്പെടുന്ന യാത്രക്കാരൻ. ഒടുവില്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് തലകീഴായി മറിയുന്ന കാര്‍. തോക്കു ചൂണ്ടി പാഞ്ഞടുക്കുന്ന പൊലീസുകാര്‍. ആക്ഷൻ ത്രില്ലർ സിനിമയെക്കുറിച്ചാണ് പറയുന്നതെന്നു കരുതിയെങ്കില്‍ തെറ്റി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണിത്. 

അമേരിക്കയിലെ ഒക്‌ലഹോമയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രദേശിക സമയം രാവിലെ 10.30 നായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നിർത്താനുള്ള നിർദ്ദേശങ്ങൾ പാലിക്കാതെ അമിത വേഗത്തിൽ പോകുകയായിരുന്ന കാർ പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഒരാൾ ഇടയ്ക്ക് ചാടി രക്ഷപ്പെടുന്നതും വിഡിയോയിൽ വ്യക്തമാണ്. 

കാർ അവസാനം റോ‍ഡരികിലെ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവറെ കൂടാതെ രണ്ടുപേർ കൂടി വാഹനത്തിലുണ്ടായിരുന്നു. ഇവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒക്‌ലഹോമയിലെ ലോക്കൽ ടെലിവിഷൻ ചാനലിന്റെ ഹെലികോപ്റ്ററിലാണ് സംഭവങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്.