2019 ഏറ്റവും അധികം വിൽപനയുള്ള കാറുകളുടെ കണക്കുകൾ പുറത്തുവന്നപ്പോൾ ഒന്നാമന്‍ മാരുതി സുസുക്കി തന്നെ. ആദ്യ പത്തിൽ ഏഴും മാരുതി സുസുക്കിയുടെ കാറുകളും ബാക്കി മൂന്നും ഹ്യുണ്ടായിയുടെ വാഹനങ്ങളുമാണ്.

മാരുതിയുടെ ചെറു കാര്‍ അള്‍ട്ടോയാണ് വില്‍പനയില്‍ ഒന്നാമന്‍. 208087 യൂണിറ്റാണ് അള്‍ട്ടോയുടെ വില്‍പന. 198904 യൂണിറ്റുമായി രണ്ടാം സ്ഥാനത്ത് ചെറു സെഡാന്‍ ഡിസയറാണ്.

മൂന്നാം സ്ഥാനത്ത് 191901 യൂണിറ്റുമായി സ്വിഫ്റ്റാണ്. 183862 യൂണിറ്റുമായി മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ നാലാം സ്ഥാനത്ത് എത്തി. വാഗണ്‍ ആറിനാണ് അഞ്ചാം സ്ഥാനം. 155967 യൂണിറ്റ് വാഗണ്‍ ആറുകള്‍ ഇക്കാലത്ത് നിരത്തിലെത്തി. 

കോംപാക്റ്റ് എസ്‌യുവിയായ ബ്രെസ 127094 യൂണിറ്റുമായി ആറാം സ്ഥാനം നേടി. ഹ്യുണ്ടേയ് എലൈറ്റ് ഐ20യാണ് ഏഴാം സ്ഥാനത്ത്. 123201 യൂണിറ്റാണ് വില്‍പന.

114105 യൂണിറ്റുകളുമായി മാരുതി ഈക്കോ എട്ടാം സ്ഥാനത്തും 102693 യൂണിറ്റുകളുമായി ഹ്യുണ്ടായ് ഗ്രാന്റ് ഐ10 ഒമ്പതാം സ്ഥാനത്തും 99736 യൂണിറ്റുമായി ഹ്യുണ്ടേയി ക്രേറ്റ പത്താം സ്ഥാനത്തുമുണ്ട്.

2018നെ അപേക്ഷിച്ച് വില്‍പനയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ആദ്യ പത്തില്‍ ഒമ്പതു വാഹനങ്ങളും ഒരു ലക്ഷം യൂണിറ്റില്‍ അധികം വില്‍പന നടത്തിയെന്നാണ് കണക്കുകള്‍.

കഴിഞ്ഞ വർഷത്തെക്കാളും വിൽപനയിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ആദ്യ പത്തിൽ ഒമ്പതു വാഹനങ്ങളും ഒരു ലക്ഷം യൂണിറ്റിൽ അധികം വിൽപന നടത്തി.