അമിത വാടക ഈടാക്കുന്നത് ചോദ്യം ചെയ്‍തിന് യാത്രക്കാരിയെ 'തുറിച്ചുനോക്കിയ' ഓട്ടോഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം. നീലേശ്വരം മാർക്കറ്റ് ജംക്‌ഷൻ സ്വദേശിനിയായ പരാതിയിലാണ് പ്രദേശത്തെ ഓട്ടോയുടെ ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്. നീലേശ്വരം എൻകെബിഎം എയുപി സ്‍കൂളിനു സമീപത്തു നിന്നും രാജാസ് സ്‌കൂളിനു സമീപത്തേക്ക് ഓട്ടോയില്‍ പോകുകയായിരുന്നു യുവതി. തുടര്‍ന്ന് ഡ്രൈവര്‍ അമിത വാടക ഈടാക്കന്‍ ശ്രമിച്ചു. ഇതു ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ തന്നെ തുറിച്ചു നോക്കിയെന്നാണ് വീട്ടമ്മയുടെ പരാതി.