സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചൈനയില്‍ സ്വീഡിഷ് ആഢംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ 16,000 ഓളം കാറുകള്‍ തിരികെ വിളിക്കുന്നു. വെഹിക്കിള്‍ കണക്ടിവിറ്റി മോഡ്യൂളിലെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്ന് ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016-18 കാലഘട്ടത്തില്‍ ചൈനയില്‍ നിര്‍മിച്ച 16,582  വാഹനങ്ങളിലാണ് ഈ തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. 

XC90, S90, V90CC, XC40 എന്നീ മോഡലുകളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്. ഈ തകരാര്‍ വെഹിക്കിള്‍ പൊസിഷനിങ്ങിനെ ബാധിക്കുമെന്നാണ് കരുതുന്നത്. ഒപ്പം ലൊക്കേഷന്‍ വിവരങ്ങള്‍, ആക്‌സിഡന്‍റ് എമര്‍ജന്‍സി നമ്പര്‍ തുടങ്ങിയ വിവരങ്ങളും ഈ തകരാര്‍ മൂലം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.