Asianet News MalayalamAsianet News Malayalam

ആ കിടിലന്‍ കാര്‍ ഇന്ത്യയിലുമെത്തി, വില 8.20 കോടി!

റോള്‍സ് റോയ്‍സിന്‍റെ ആദ്യ എസ്‍യുവി കള്ളിനനിന്റെ പുതിയ എഡിഷൻ  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Cullinan Black Edition Launched India
Author
Mumbai, First Published Jan 30, 2020, 10:32 AM IST
  • Facebook
  • Twitter
  • Whatsapp

റോള്‍സ് റോയ്‍സിന്‍റെ ആദ്യ എസ്‍യുവി കള്ളിനനിന്റെ പുതിയ എഡിഷൻ  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കറുപ്പ് നിറം പൂർണമായി ആവരണം ചെയ്‍താണ് പുതിയ കള്ളിനന്‍ എത്തുന്നത്. 2019 നവംബറില്‍ ആഗോളവിപണിയില്‍ അവതരിപ്പിച്ച ബ്ലാക്ക് ബാഡ്ജ് വേര്‍ഷന്‍ മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയത്.  8.20 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഉപയോക്താക്കള്‍ തെരഞ്ഞെടുക്കുന്ന കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ അനുസരിച്ച് വിലയില്‍ മാറ്റം വരും. 

Cullinan Black Edition Launched India

റോള്‍സ് റോയ്‌സ് റെയ്ത്ത്, ഗോസ്റ്റ്, ഡോണ്‍ മോഡലുകളുടെ ബ്ലാക്ക് ബാഡ്ജ് പതിപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. കറുത്ത പെയിന്റിലാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് വരുന്നത്. അതേസമയം, റോള്‍സ് റോയ്‌സിന്റെ 44,000 പെയിന്റ് ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനും കഴിയും. ഹൈ ഗ്ലോസ് ബ്ലാക്ക് ക്രോമിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ചിഹ്നം. ഇതേ നിറത്തിൽ തന്നെയാണ് ഗ്രില്ലും നൽകിയിട്ടുള്ളത്. 22 ഇഞ്ചിലുള്ള അലോയി വീലുകളും ചുവപ്പ് നിറത്തിലുള്ള ബ്രേക്ക് കാലിപേഴ്‌സുമാണ് ഉൾപ്പെടുത്തിയത്.

സ്യൂയിസൈഡ് ഡോറും പിന്നിലെ വ്യൂയിങ്ട്ടും കള്ളിനനിനെ വ്യത്യസ്തമാക്കുന്നതായിരിക്കും. വ്യൂയിങ് സ്യൂട്ട് സ്വിച്ചിട്ടാല്‍ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരും. 6.75 ലിറ്റര്‍ വി12 എന്‍ജിന്‍ 600 എച്ച്പി പവറും 900 എന്‍എം ടോര്‍ക്കും 8 സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷനുമാണ് ഉള്ളത്. 

Cullinan Black Edition Launched India

ഗ്രില്ലിന് ചുറ്റും, സൈഡ് ഫ്രെയിം ഫിനിഷറുകള്‍, ബൂട്ട് ഹാന്‍ഡില്‍, ബൂട്ട് ട്രിം, എക്‌സോസ്റ്റ് പൈപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഹൈ ഗ്ലോസ് ബ്ലാക്ക് ക്രോം നല്‍കിയിരിക്കുന്നു. 22 ഇഞ്ച് ഫോര്‍ജ്ഡ് അലോയ് വീലുകളിലാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ വരുന്നത്.

അപ്‌ഹോള്‍സ്റ്ററിയുടെ നിറവും ഉപയോഗിക്കുന്ന മെറ്റീരിയലും, മാജിക് റൂഫ് തീം തുടങ്ങി എല്ലാമെല്ലാം കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി മുന്‍സീറ്റുകളുടെ പിറകില്‍ 12 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ മോണിറ്ററുകള്‍ നല്‍കിയിരിക്കുന്നു. ബ്ലൂ-റേ പ്ലെയര്‍, ഡിജിറ്റല്‍ ടെലിവിഷന്‍, 18 സ്പീക്കറുകള്‍ സഹിതം റോള്‍സ് റോയ്‌സിന്റെ പുതു തലമുറ ഓഡിയോ സിസ്റ്റം എന്നിവയോടെയാണ് ടച്ച്‌സ്‌ക്രീനുകള്‍ നല്‍കിയത്.

നൈറ്റ് വിഷന്‍ ഫംഗ്ഷന്‍, പെഡസ്ട്രിയന്‍ & വൈല്‍ഡ്‌ലൈഫ് അലര്‍ട്ട്, അലര്‍ട്ട്‌നസ് അസിസ്റ്റന്റ്, പനോരമിക് കാഴ്ച്ച ലഭിക്കുന്ന നാല് കാമറകള്‍, ആക്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്, ഹെഡ്അപ്പ് ഡിസ്‌പ്ലേ എന്നിവ ഫീച്ചറുകളാണ്. കൊളീഷന്‍, ക്രോസ്-ട്രാഫിക്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പുകള്‍ അധിക സുരക്ഷാ ഫീച്ചറുകളാണ്.

Cullinan Black Edition Launched India

അതേ 6.75 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി12 എന്‍ജിനാണ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ ഇപ്പോള്‍ 592 ബിഎച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുമ്പത്തേക്കാള്‍ 28 ബിഎച്ച്പി, 50 എന്‍എം അധികം. പൂര്‍ണമായും പുതിയ എക്‌സോസ്റ്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. ഇസഡ്എഫ് എന്ന ജര്‍മന്‍ കമ്പനിയുടെ 8 സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്നു.

2018ലാണ് കള്ളിനന്‍ ഇന്ത്യയിലെത്തുന്നത്. ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണു പുത്തൻ എസ് യു വിക്കുള്ള പേര് റോൾസ് റോയ്സ് നല്‍കിയത്. 3.25 ലക്ഷം ഡോളർ അഥവാ 2.15 കോടി രൂപയാണ് വാഹനത്തിന്‍റെ വില. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ നികുതിയടക്കം ഏകദേശം 6.95 കോടി രൂപയോളമാവും എക്‌സ്‌ഷോറൂം വില. 

Cullinan Black Edition Launched India

റോള്‍സ് റോയ്‌സ് ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളിനന്‍റ ഡിസൈന്‍. ഫാന്റത്തിലെ വലിയ ഗ്രില്‍ കള്ളിനനിലുമുണ്ട്. ആഢംബരത്തിനൊപ്പം കരുത്തന്‍ പരിവേഷം നല്‍കുന്നതാണ് ഇരുവശത്തെയും ഡിസൈന്‍. 

ലോകമാകെയുള്ള അങ്ങേയറ്റം മോശമായ ഭൂപ്രകൃതികളിലൂടെയുള്ള ടെസ്റ്റ് ഡ്രൈവുകള്‍ക്ക് ശേഷമാണ് ആറടിപ്പൊക്കമുള്ള കള്ളിനൻ വിപണിയിലെത്തുന്നത്. 5.341 മീറ്റർ നീളവും 2.164 മീറ്റർ വീതിയുമുള്ള ഭീമാകാരൻ കാറിന്‍റെ വീൽബേസ് 3.295 മീറ്ററാണ്. 563 ബിഎച്ച്പി കരുത്തും 850 എൻഎം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റർ ട്വിൻ ടർബോ വി12 പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.

പുരാതന റോള്‍സ് റോയ്സുകളെ അനുസ്മരിപ്പിക്കുന്ന ഡി ബാക്ക് ശൈലിയിലാണ് പിന്‍ഭാഗം. 600 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി. വാഹനത്തിന്റെ ആഡംബരം ഏറ്റവും പ്രകടമാകുന്നത് ഇന്റീരിയറിലാണ്. ഡാഷ്‌ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്‌പ്ലേ ടിവി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലതര്‍ ഫിനീഷിഡ് ഇന്റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകള്‍. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം. 

Cullinan Black Edition Launched India

ഫാന്റത്തിലുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എന്‍ജിനാണ് ഇതിന് ശക്തിയേകുന്നത്. കള്ളിനനില്‍ എന്‍ജിന്‍ റീ ട്യൂണ്‍ ചെയ്തിട്ടുണ്ട്. എന്‍ജിന് 563 ബി.എച്ച്.പി. കരുത്തും 850 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്സാണ് കള്ളിനന്‍.  ഓൾ വീൽ ഡ്രൈവ്, ഓൾ വീൽ സ്റ്റീയർ സംവിധാനങ്ങളുമുണ്ട്. 8–സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താൻ ബട്ടൺ അമർത്തിയാൽ മതി. 54 സെന്റിമീറ്റർ വരെ ജലനിരപ്പിലും വാഹനം അനയാസം ഓടും.

വ്യൂയിങ് സ്യൂട്ടാണ് വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകത.  സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. അതായത് തലതിരിഞ്ഞ ഡോറുകള്‍. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത ഈ സംവിധാനം ഓപ്ഷണലാണ്. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍.

Cullinan Black Edition Launched India

ഫാന്റത്തിന്റെ അതേ അലൂമിനിയം സ്‌പേസ്‌ഫ്രെയിം ആര്‍ക്കിടെക്ച്ചറിലാണ് കള്ളിനന്റെ നിര്‍മാണം. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. 

Cullinan Black Edition Launched India

Follow Us:
Download App:
  • android
  • ios