ട്രെയിനിന്‍റെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 7, Dec 2018, 7:53 PM IST
Cyclists Narrow Escape From Train
Highlights

ചീറിവരുന്ന ട്രെയിനിന്‍റെ മുന്നില്‍ നിന്നും തലനാരിഴ്യക്ക് രക്ഷപ്പെടുന്ന സൈക്കിള്‍ യാത്രികന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. നെതര്‍ലന്‍ഡിലാണ് സംഭവം. അടച്ചിട്ടിരുന്ന ഗേറ്റിനെ മറികടന്നു, റെയിൽപാളം മുറിച്ചുകടക്കാൻ ശ്രമിച്ച സൈക്കിളുകാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

സൈക്കിളുകാരന്‍ അടച്ചിട്ട ലെവല്‍ ക്രോസിനടുത്തേക്ക് വരുന്നതും ഒരു ട്രെയിൽ പോയപ്പോൾ തന്നെ റെയിൽപാത മുറിച്ചുകടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാൽ അതിര്‍വശത്തു നിന്നും മറ്റൊരു ട്രെയിൻ കൂടി വരുന്നത് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തൊട്ടുമുന്നില്‍ ട്രെയിന്‍ കണ്ടപ്പോള്‍ സൈക്കിളില്‍ നിന്നും കാല് നിലത്ത് ഊന്നി ഇയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. 

തൊട്ടടുത്ത സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ്‌ വൈറലായത്.  ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ഭുതകരമായ ഈ രക്ഷപ്പെടൽ എന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു. സംഭവത്തെ തുടര്‍ന്ന് ഈ  റോഡ് അപ്പോൾ തന്നെ അടച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

loader