കൊച്ചി: ടാറ്റയുടെ ഏറ്റവും പുതിയ 5സീറ്റ് മോണോകോക് എസ് യു വിയായ ഹാരിയര്‍ നിരത്തിലിറങ്ങുന്നതിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്കായി 'ഡിസ്‌കവര്‍ ദി ഹാരിയര്‍' എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച്, ആറ്  തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവ് ഹെലിപാഡിലാണ് പരിപാടി നടക്കുന്നത്. ഹാരിയര്‍ ബുക്ക് ചെയ്തു കാത്തിരിക്കുന്നവര്‍ക്കും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാഹനം ഏക്‌സ്പീരിയന്‍സ് ചെയ്യുവാനും ഡ്രൈവ് ചെയ്യുവാനുമുള്ള പ്രത്യേക അവസരമാണ് ഇതിലൂടെ ലഭ്യമാകുകയെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്തെ പ്രധാന 11നഗരങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.  രാവിലെ 9മണിമുതല്‍ 11വരെ ഹാരിയര്‍ ബുക്ക് ചെയ്തവര്‍ക്കാണ് പ്രിവ്യു ലഭ്യമാകുക. മറ്റുള്ളവര്‍ക്കായി രാത്രി 9മണിവരെ പരിപാടി  നടക്കും. 

നിലവിലുള്ളതും വരാന്‍ പോകുന്നതുമായ ഉപഭോക്താക്കള്‍ക്കായി ഈ എക്‌സ്‌ക്ലൂസീവ് പ്രിവ്യൂ പ്രോഗ്രാം സംഘടിപ്പിക്കുന്നതില്‍  തങ്ങള്‍ സന്തുഷ്ടരാണെന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂണിറ്റ് സെയില്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗം വൈസ് പ്രസിഡന്റ് എസ് എന്‍ ബര്‍മന്‍ പറഞ്ഞു. ഹാരിയറിന് ലഭിച്ചുകൊണ്ടിരിക്കുന്ന അതിശയിപ്പിക്കുന്ന പിന്തുണയിലും പ്രതികരണത്തിലും പ്രതീക്ഷ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനുമായി tataharrier.com സന്ദര്‍ശിക്കാം