വാഷിങ്ടൺ: അമേരിക്കന്‍ ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡ് ഹാർലി ഡേവിഡ്സന്റെ മോട്ടോർബൈക്കുകൾക്ക് ഇന്ത്യ വൻ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇങ്ങനെയാണെങ്കില്‍ ഇന്ത്യൻ മോട്ടോർസൈക്കിളുകൾക്ക് യു.എസിൽ ഇറക്കുമതിത്തീരുവ കൂട്ടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഹാർലി ഡേവിഡ്സണ് ഒരു രാജ്യം വൻതീരുവ ഈടാക്കുന്നുണ്ടെന്നും അത് ഇന്ത്യയാണെന്ന് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്നാുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇന്ത്യയിൽനിന്ന് ഒരു മഹാൻ വിളിച്ച് തങ്ങൾ തീരുവ 75 ശതമാനത്തിൽനിന്ന് 50 ശതമാനത്തിലേക്ക് കുറച്ചെന്ന് പറഞ്ഞതായും മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തെ സൂചിപ്പിച്ച് ട്രംപ് വ്യക്തമാക്കി.
