പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അറുപതുകാരി ഓടിച്ചിരുന്ന കാർ നീന്തൽകുളത്തില്‍ വീണു.  അമേരിക്കയിലെ മേരിലാൻഡിലാണ് സംഭവം. പാർക്കിങ് പരിശീലിക്കുന്നതിനിടെയാണ് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

അപകടത്തില്‍ ആർക്കും പരിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. വാഹനം ഓടിച്ചിരുന്ന വൃദ്ധയും ഡ്രൈവിങ് പരിശീലകനും രസ്വിമ്മിങ് പൂളിൽ നിന്ന് നീന്തി രക്ഷപ്പെട്ടു. എന്തായാലും അദ്ഭുതപ്പെടുത്തുന്ന പാർക്കിങ് എന്ന പേരിലും കാർ പൂൾ എന്ന പേരിലുമൊക്കെ സംഭവത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍.