ദില്ലി: മദ്യപിച്ച് വാഹനമോടിച്ച് ആള്‍ക്കാരുടെ മരണത്തിനിടയാക്കുന്നവര്‍ക്ക് ശിക്ഷ 7 വര്‍ഷമായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് ഏഴ് വര്‍ഷമാക്കി ഉയര്‍ത്തിയത്. കൂടാതെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വാഹന രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മദ്യപിച്ച് വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവന് ഭീക്ഷണിയാകുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ അപര്യാപ്തമാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ കര്‍ശന ശിക്ഷ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
ഈ വിഷയം ആദ്യം പരിഗണിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി കുറ്റക്കാര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ എര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
