Asianet News MalayalamAsianet News Malayalam

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ദുബായി വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കുന്നു

അറ്റകുറ്റപ്പണികള്‍ക്കായി ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിടുന്നതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റണ്‍വേയാണ് അടയ്ക്കുന്നത്. ഇതുകാരണം ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ ഏതാനും വിമാന സര്‍വീസുകളില്‍ മാറ്റം ഉണ്ടാവുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.

Dubai Airport runway closure follow up
Author
Dubai - United Arab Emirates, First Published Jan 13, 2019, 3:05 PM IST

അറ്റകുറ്റപ്പണികള്‍ക്കായി ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിടുന്നതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റണ്‍വേയാണ് അടയ്ക്കുന്നത്. ഇതുകാരണം ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ ഏതാനും വിമാന സര്‍വീസുകളില്‍ മാറ്റം ഉണ്ടാവുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.

45 ദിവസത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ചില റൂട്ടുകളിലെ സര്‍വീസുകള്‍ കുറച്ചും പുനഃക്രമീകരിച്ചും ചില ദിക്കുകളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുമാണ് എമിറേറ്റ്സിന്‍റെ തീരുമാനം.  മൊത്തം സര്‍വീസുകളില്‍ 25 ശതമാനം കുറവുണ്ടാകുമെന്നാണ് എമിറേറ്റ്സിന്‍റെ മുന്നറിയിപ്പ്. എമിറേറ്റ്സിന്റെ 48 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

ടെര്‍മിനല്‍ മൂന്നിലെ ഒരു റണ്‍വേമാത്രമേ ഉപയോഗിക്കാനാവൂ എന്നതിനാല്‍ ചില സര്‍വീസുകള്‍ നിര്‍ത്താനോ ചിലത് സമയംമാറ്റാനോ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം വരുന്ന ജൂണ്‍മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചതായും ടിം ക്ലര്‍ക്ക് വ്യക്തമാക്കി.  ബോസ്റ്റണ്‍, ഗ്ലാസ്ഗോ തുടങ്ങിയ യൂറോപ്പിലെ നഗരങ്ങളിലേക്കായിരിക്കും കൂടുതല്‍ സര്‍വീസുകള്‍. 

എയര്‍ബസുകളായിരിക്കും ജൂണ്‍ മുതല്‍ സര്‍വീസ് നടത്തുന്നത്. 2019-20 വര്‍ഷത്തില്‍ പുതിയ ആറ് എയര്‍ബസ് എ 380 വിമാനങ്ങള്‍ എമിറേറ്റ്സിന്റെ വിമാനങ്ങളുടെ നിരയിലെത്തും. കാലാവധി കഴിഞ്ഞ ഏതാനും ബോയിംഗ് 777 വിമാനങ്ങള്‍ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios