ദുൽഖർ സൽമാൻ അഭിനയിക്കുന്ന ഹിന്ദി സിനിമയുടെ സെറ്റിൽ അനധികൃതമായി ഉപയോഗിച്ചിരുന്ന രണ്ട് ആഡംബര കാരവനുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ദുൽഖർ നായകനായി അഭിനയിക്കുന്ന കൻവാർ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊരട്ടിയിൽ എത്തിച്ച കാരവനുകളാണ് പിടികൂടിയത്. കേരളത്തിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ കാരവാനുകളിലൊന്ന് തമിഴ്നാട് റജിസ്ട്രേഷനുള്ളതാണ്. ദുൽഖറിനൊപ്പം ഹിന്ദി താരം ഇർഫാൻ ഖാനും ഉപയോഗിക്കുന്നതിനായാണു കാരവൻ കൊണ്ടുവന്നതെന്നു ചിത്രീകരണസംഘം പറയുന്നു. തൃശൂരിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. കാരവനുകൾ വാടകയ്ക്കെടുത്ത സംഘം ഇവക്ക് നികുതി അടച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നികുതിയും പിഴയും അടച്ചശേഷം കാരാവാനുകള്‍ വിട്ടുകൊടുത്തതായാണഅ റിപ്പോര്‍ട്ടുകള്‍.