ഗള്‍ഫ് ബിസിനസ് അവാര്‍ഡ് 2018ല്‍  ഈ വര്‍ഷത്തെ ഏവിയേഷന്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ബിസിനസ് ലീഡര്‍ പുരസ്‌കാരത്തിന്  എമിറേറ്റ്‌സ് എയര്‍ലന്‍സ് പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്ക് അര്‍ഹനായി. 

കൊച്ചി : ഗള്‍ഫ് ബിസിനസ് അവാര്‍ഡ് 2018ല്‍ ഈ വര്‍ഷത്തെ ഏവിയേഷന്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ബിസിനസ് ലീഡര്‍ പുരസ്‌കാരത്തിന് എമിറേറ്റ്‌സ് എയര്‍ലന്‍സ് പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്ക് അര്‍ഹനായി. കഴിഞ്ഞ 12മാസക്കാലയളവില്‍ ഏവിയേഷന്‍ രംഗത്തെ മികച്ച സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സാമ്പത്തിക രംഗത്തെ വളര്‍ച്ച, നവീകരണം, ഉന്നതമായ ഉപഭോക്തൃ അനുഭവം എന്നിവയിലെ മികച്ച നേട്ടങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. 

ഗള്‍ഫ് മേഖലയിലെ വിവിധ തരത്തിലുള്ള ബിസിനസ് സംരംഭങ്ങളുടെ നേതൃത്വത്തെയാണ് ഗള്‍ഫ് ബിസിനസ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പൊതുവായ വോട്ടെടുപ്പിന്‍റെയും മത്സരാധിഷ്ഠിതമായ തിരഞ്ഞെടുക്കലുകളിലൂടെയുമാണ് അവാര്‍ഡുകള്‍ നല്‍കുക.

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് സര്‍ ടിം ക്ലര്‍ക്ക്. മാത്രമല്ല എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈന്‍ കമ്പനിയാക്കി തീര്‍ക്കുന്നതില്‍ മികച്ച പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. 2017ല്‍ മാത്രം 289 ദശലക്ഷം പാസ്സഞ്ചര്‍ കിലോമീറ്ററുകളാണ് എമിറേറ്റ്‌സിന്റെ നേട്ടം.