തിരുവനന്തപുരം: പോണ്ടിച്ചേരി വ്യാജ രജിസ്ട്രേഷൻ കേസിൽ നടൻ ഫഹദ് ഫാസിൽ നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. ഈ കേസിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഫഹദിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് ഫഹദ് ഫാസിൽ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നാളെ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. സമാനമായ കേസിൽ നേരത്തെ നടൻ സുരേഷ് ഗോപിയും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred