Asianet News MalayalamAsianet News Malayalam

ജീപ്പിന്‍റെ ജന്മനാട്ടില്‍ പോയി അഭ്യാസം കാട്ടിയ മഹീന്ദ്രക്ക് കിട്ടിയത് മുട്ടന്‍പണി!

  • അമേരിക്കയില്‍ ജീപ്പിന്‍റെ രൂപം റോക്സറിനെ അവതരിപ്പിച്ചു
  • മഹീന്ദ്രയ്ക്കെതിരെ പരാതിയുമായി ഫിയറ്റ്
FCA Complains Against Mahindra
Author
Trivandrum, First Published Aug 4, 2018, 7:03 PM IST

ഈ മാര്‍ച്ചിലാണ് ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അമേരിക്കന്‍ നിരത്തിലെ ആദ്യ വാഹനം റോക്‌സര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. 

ഐക്കണിക്ക് ബ്രാന്‍ഡായ ജീപ്പിന്‍റെ ജന്മദേശമായ അമേരിക്കയില്‍ ജീപ്പിന്‍റെ മറ്റൊരു രൂപത്തെ മഹീന്ദ്ര അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ മഹീന്ദ്രയക്ക് ഒരു മുട്ടന്‍പണിയാണ് അമേരിക്കയില്‍ നിന്നും കിട്ടിയിരിക്കുന്നത്. ഫിയറ്റ് നിര്‍മിച്ച പഴയകാല ജീപ്പുമായി റോക്സറിനു സാമ്യമുണ്ടെന്നു കാണിച്ച് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ റോക്സറിനെതിരെ പരാതി കൊടുത്തിരിക്കുകയാണ് അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ് ഉടമസ്ഥരായ ഫിയറ്റ് ക്രിസ്‍ലര്‍ കമ്പനി.

ജനപ്രിയ വാഹനം ഥാറിന്‍റെ അടിസ്ഥാനത്തിലാണ് റോക്‌സറിന്‍റെ നിര്‍മ്മാണം. നിയമപ്രശ്‍നങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കയിലുള്ള ജീപ്പില്‍ നിന്ന് പല മാറ്റങ്ങളും റോക്‌സറില്‍ മഹീന്ദ്ര വരുത്തിയിരുന്നു. മുന്‍ഭാഗം നന്നായി അഴിച്ചുപണിത വാഹനത്തിന് ഇരുവശങ്ങളില്‍ ഡോറുകളുമില്ല. ഹാര്‍ഡ് ടോപ്പ് റൂഫും ഒഴിവാക്കിയിട്ടുണ്ട്. മഹീന്ദ്രയുടെ മിഷിഗണിലെ നിര്‍മാണ കേന്ദ്രത്തിലാണ് റോക്‌സറിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മഹീന്ദ്ര നോര്‍ത്ത് അമേരിക്ക (MANA) എന്ന ബ്രാന്‍ഡിന് കീഴിലെത്തുന്ന ഓഫ് റോഡര്‍ വാഹനത്തിന് ഏകദേശം 15000 ഡോളര്‍ (10 ലക്ഷം രൂപ) ആണ് വിപണി വില.  

താറിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ഡാഷ്‌ബോര്‍ഡിന് പകരം സീറ്റീലില്‍ തീര്‍ത്തതാണ് റോക്‌സറിലെ ഡാഷ്‌ബോര്‍ഡ്. ഹെവി ഡ്യൂട്ടി വിഞ്ചസ്, ലൈറ്റ് ബാര്‍സ്, ഓഫ് റോഡ് വീല്‍സ് തുടങ്ങിയ ആക്‌സസറികളും വാഹനത്തിലുണ്ട്. 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റോക്‌സറിന്‍റെ ഹൃദയം. 3200 ആര്‍പിഎമ്മില്‍ പരമാവധി 62 ബിഎച്ച്പി കരുത്തും 1400-2200 ആര്‍പിഎമ്മില്‍ 195 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.
 

Follow Us:
Download App:
  • android
  • ios