തെർമോ  ഇലക്ട്രിക്ക് സാങ്കേതിക വിദ്യയിലാണ് പ്രവർത്തനം. എസിക്ക് വേണ്ടി ഫെരാരി,റോൾസ് റോയ്സ് വാഹനങ്ങൾ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ.സ്റ്റീവ് ഫെഹറാണ് ബൈക്ക് യാത്രികർക്കുള്ള എസി ഹെൽമെറ്റ് രംഗത്തെത്തിച്ചിരിക്കുന്നത്.ഹെൽമെറ്റിന് പിറകിൽ ഘടിപ്പിക്കുന്ന തെർമോ ഇലക്ട്രിക്ക് പമ്പാണ് തണുപ്പ് നൽകുന്നത്. ഈ യൂണിറ്റ് ബൈക്കുമായി ഘടിപ്പിക്കും,അതുവഴി ചാർജ്ജിംഗും നടക്കും

ഹെൽമെറ്റുകൾ യാത്ര സുരക്ഷിതമാക്കും, പല സ്റ്റൈലിലും ലഭിക്കും. പക്ഷേ വേനൽക്കാലത്ത് ചൂട് പാത്രം തലയിൽ വയ്ക്കുന്ന പോലെ അനുഭവപ്പെടാറില്ലേ,വിയർത്തൊലിച്ച് യാത്ര തുടരേണ്ട അവസ്ഥ.എന്നാൽ അതിനൊരു പരിഹാരം കണ്ട് കഴിഞ്ഞു,ഫെഹർ കമ്പനി. എയർ കണ്ടീഷൻ ഹെൽമെറ്റുകൾ വിപണിയിലെത്തിച്ചിരിക്കുകയാണ് ഫെഹർ കമ്പനി.

തെർമോ ഇലക്ട്രിക്ക് സാങ്കേതിക വിദ്യയിലാണ് പ്രവർത്തനം. എസിക്ക് വേണ്ടി ഫെരാരി,റോൾസ് റോയ്സ് വാഹനങ്ങൾ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ.സ്റ്റീവ് ഫെഹറാണ് ബൈക്ക് യാത്രികർക്കുള്ള എസി ഹെൽമെറ്റ് രംഗത്തെത്തിച്ചിരിക്കുന്നത്.ഹെൽമെറ്റിന് പിറകിൽ ഘടിപ്പിക്കുന്ന തെർമോ ഇലക്ട്രിക്ക് പമ്പാണ് തണുപ്പ് നൽകുന്നത്. ഈ യൂണിറ്റ് ബൈക്കുമായി ഘടിപ്പിക്കും,അതുവഴി ചാർജ്ജിംഗും നടക്കും.

നേരത്തെ ബ്ലൂ ആർമർ കമ്പനി ഹെൽമെറ്റ് കൂളർ വിപണിയിലെത്തിച്ചിരുന്നു.പക്ഷേ തുടർച്ചയായി വെള്ളം ഒഴിക്കേണ്ടതും,ചാർജ്ജ് ചെയ്യേണ്ടതും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. 40,000 രൂപ മുതലാകും എസി ഹെൽമെറ്റുകളുടെ വില.