രണ്ടു കോടിയുടെ സൂപ്പർകാർ വാങ്ങി മണിക്കൂറുകൾ‌ക്കകം കത്തി നശിച്ചു. ലണ്ടനിലെ യോർക്‌ഷെയറിലാണ് ഫെറാരി കാര്‍ കത്തി നശിച്ചത്. നിസാരപരിക്കുകളോടെ ഉടമസ്ഥൻ അത്ഭുതകരമായി രക്ഷപെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫെരാരിയുടെ എഫ് 430 യുടെ കരുത്തു കൂടിയ വകഭേദം എഫ് 430 ക്കാണ് ഈ ദുർഗതി. വാഹനം പൂർണ്ണമായും നശിച്ചു. ഫെരാരിയെ ഷോറൂമിൽ നിന്ന് സ്വന്തമാക്കി ഓടിക്കുന്നതിനടയിലാണ് അപകടം സംഭവിച്ചതെന്ന് ഉടമ പറയുന്നു. ഫെരാരിയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് 430. ഉത്പാദനം നിർത്തിയ കാറിന്റെ വില ഏകദേശം രണ്ടു കോടി രൂപയാണ്.

റോഡിൽ നിന്ന് 150 അടി മാറിയാണ് വാഹനം കിടന്നിരുന്നതെന്നും തങ്ങൾ എത്തുമ്പോഴേക്കും വാഹനം പൂർണമായും കത്തി നശിച്ചിരുന്നെന്നും റോഡിന്റെ നനഞ്ഞ അവസ്ഥയാവും അപകടത്തിനു കാരണമെന്നും പൊലീസ് പറയുന്നു. സൗത്ത് യോർക് ഷെയർ പോലീസിന്റെ ഓപ്പറേഷണൽ സപ്പോർട്ട് വിഭാഗമാണ്‌ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.